കേരളം

kerala

ETV Bharat / bharat

വിവാഹ മോചിതര്‍ക്ക് കുട്ടികളുമായി ടെലികോണ്‍ഫറന്‍സിങിന് അനുമതി തേടി ഹർജി - ടെലികോൺഫറൻസിങിന് അനുമതി

കുട്ടികൾക്കും മാതാപിതാക്കൾക്കും ഇടയിൽ ശക്തമായി വൈകാരിക ബന്ധം വളർത്തിയെടുക്കാൻ ലോക്ക്‌ ഡൗൺ കാലയളവിൽ സാധിക്കുമെന്ന് ഹർജി സമർപ്പിച്ച കുമാർ ഷിയോദ്വ്ജ് രത്‌ന പറഞ്ഞു.

Parental Alienation syndrome  non-custodial parents  Supreme Court  നോൺ കസ്റ്റോഡിയൽ മാതാപിതാക്കൾ  ടെലികോൺഫറൻസിങിന് അനുമതി  സുപ്രീം കോടതിയിൽ ഹർജി
വിവാഹമോചനം നേടിയ മാതാപിതാക്കൾക്ക് കുട്ടികളുമായുള്ള ടെലികോൺഫറൻസിങിന് അനുമതി തേടി ഹർജി

By

Published : Apr 20, 2020, 8:40 PM IST

വിവാഹ മോചിതര്‍ക്ക് കുട്ടികളുമായി ടെലികോണ്‍ഫറന്‍സിങിന് അനുമതി തേടി ഹർജി

ന്യൂഡൽഹി: വിവാഹമോചനം നേടിയ രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുമായി ബന്ധപ്പെടാനുള്ള ടെലികോൺഫറൻസിങ് സംവിധാനത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കുമാർ ഷിയോദ്വ്ജ് രത്‌ന എന്നയാളാണ് ഹർജി സമർപ്പിച്ചത്. കുട്ടികൾക്കും മാതാപിതാക്കൾക്കും ഇടയിൽ ശക്തമായി വൈകാരിക ബന്ധം വളർത്തിയെടുക്കാൻ ലോക്ക്‌ ഡൗൺ കാലയളവിൽ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'വിവാഹമോചനം നേടിയ രക്ഷകർത്താവിനെ തടസമില്ലാതെ കുട്ടികളെ കാണാൻ അനുവദിക്കുന്നത് കുട്ടികളുടെ മാനസികമായ സംഘർഷങ്ങൾ കുറയ്‌ക്കാൻ കാരണമാകും. മാതാപിതാക്കളിൽ നിന്നുള്ള വേർപാട് കുട്ടികളുടെ വ്യക്തിത്വത്തെ സാരമായി ബാധിക്കുന്നു. കുട്ടികളുടെ മാനസിക വളർച്ചയും വ്യക്തിത്വവും അവർ മാതാപിതാക്കളോടൊപ്പം ചെലവഴിക്കുന്ന സമയത്തെ ആശ്രയിച്ചിരിക്കുന്നു'വെന്ന് ഹർജിയിൽ പറയുന്നു.

ABOUT THE AUTHOR

...view details