ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ കൊല്ലപ്പെട്ട സംഭവത്തിൽ ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈനെ നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ അയച്ചു. കഴിഞ്ഞ മാസം നഗരത്തിൽ ഉണ്ടായ വർഗീയ കലാപത്തിനിടെ ഐ.ബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ ഹുസൈനെതിരെ കേസെടുത്തിരുന്നു. അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഭരണകക്ഷിയായ ആം ആദ്മി അദ്ദേഹത്തെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു.
ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥന്‍റെ മരണം; താഹിർ ഹുസൈൻ പൊലീസ് കസ്റ്റഡിയിൽ
കഴിഞ്ഞ മാസം നഗരത്തിൽ ഉണ്ടായ വർഗീയ കലാപത്തിനിടെ ഐ.ബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ ഹുസൈനെതിരെ കേസെടുത്തിരുന്നു.
താഹിർ ഹുസൈൻ
കലാപത്തിൽ 53 പേർ മരിക്കുകയും ഇരുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കലാപത്തിൽ തകർന്ന ചാന്ദ് ബാഗ് പ്രദേശത്ത് വീടിനടുത്തുള്ള അഴുക്കുചാലിൽ മരിച്ച നിലയിൽ ശർമയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നിൽ ഹുസൈനാണെന്ന്ശർമയുടെ കുടുംബംആരോപിച്ചിരുന്നു. ശർമയുടെ പിതാവിന്‍റെ പരാതിയിലാണ് ഹുസൈനെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.