സഹരണ്‍പൂര്‍ ബലാത്സംഗക്കേസില്‍ ചിന്മയാനന്ദിന്‍റെ ജാമ്യാപേക്ഷ വിധി പറയുന്നത് നീട്ടി - Saharanpur rape case
ഇരു വിഭാഗത്തിന്‍റെയും വാദം കേട്ടതിനുശേഷമാണ് ജസ്റ്റിസ് രാഹുല്‍ ചതുര്‍വേദി ഉത്തരവ് നീട്ടി വച്ചത്. പ്രത്യേക അന്വേഷണ സംഘവും തെളിവുകള്‍ കോടതിക്കു മുന്നില്‍ സമര്‍പ്പിച്ചതായി ഇരയുടെ അഭിഭാഷകന്‍ ശ്വേതശ്വ അഗര്‍വാള്‍ പറഞ്ഞു.
![സഹരണ്‍പൂര്‍ ബലാത്സംഗക്കേസില്‍ ചിന്മയാനന്ദിന്‍റെ ജാമ്യാപേക്ഷ വിധി പറയുന്നത് നീട്ടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5096205-104-5096205-1574011117057.jpg)
ലക്‌നൗ: സഹരണ്‍പൂര്‍ നിയമ വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിന്‍റെ ജാമ്യാപേക്ഷ അലഹാബാദ് ഹൈക്കോടതി വിധി പറയാന്‍ മാറ്റി വെച്ചു. ഇരു വിഭാഗത്തിന്‍റെയും വാദം കേട്ടതിനു ശേഷമാണ് ജസ്റ്റിസ് രാഹുല്‍ ചതുര്‍വേദി ഉത്തരവ് നീട്ടി വെച്ചത്. പ്രത്യേക അന്വേഷണ സംഘവും തെളിവുകള്‍ കോടതിക്കു മുന്നില്‍ സമര്‍പ്പിച്ചതായി ഇരയുടെ അഭിഭാഷകന്‍ ശ്വേതശ്വ അഗര്‍വാള്‍ പറഞ്ഞു. സെപ്റ്റംബര്‍ 21 നാണ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. ചിന്മയാനന്ദിന്‍റെ പക്കല്‍ നിന്നും പണം തട്ടിയെന്ന് ആരോപിച്ച് നിയമ വിദ്യാര്‍ഥിക്കെതിരെയും കേസെടുത്തിരുന്നു.