പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ ജോൻപൂർ ജില്ലയിലെ രണ്ട് പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ച ഭരണപരമായ ഉത്തരവ് റദ്ദാക്കാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. ആരാധനയ്‌ക്കായി ഉച്ചഭാഷിണി ഉപയോഗിക്കണമെന്ന് ഒരു മതവും ആവശ്യപ്പെടുന്നില്ലെന്ന് കോടതി ബുധനാഴ്ച നൽകിയ ഉത്തരവിൽ വ്യക്തമാക്കി.വോയ്‌സ് ആംപ്ലിഫയറുകളിലൂടെയോ ഡ്രം അടിക്കുന്നതിലൂടെയോ പ്രാർത്ഥന നടത്തണമെന്ന് ഒരു മതവും നിർദേശിക്കുന്നില്ല. അത്തരമൊരു സമ്പ്രദായമുണ്ടെങ്കിൽ, അത് മറ്റുള്ളവരുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കരുതെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
ഉച്ചഭാഷിണി സ്ഥാപിക്കാനുള്ള പള്ളികളുടെ അഭ്യർത്ഥന അലഹബാദ് ഹൈക്കോടതി നിരസിച്ചു
പ്രത്യേക സമയങ്ങളിൽ '' നമാസിന് '' ചേരാൻ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മതത്തിന്റെ അനിവാര്യ ഘടകമാണെന്ന വാദവും ഡിവിഷൻ ബെഞ്ച് തള്ളി.
2000ത്തിൽ ചർച്ച് ഓഫ് ഗോഡിനെതിരെ കെകെആർ മജസ്റ്റിക് കോളനി വെൽഫെയർ അസോസിയേഷൻ നൽകിയ കേസിൽ മതം ആചരിക്കാനുള്ള സ്വാതന്ത്ര്യം പൊതു ക്രമത്തിനും ധാർമ്മികതയ്ക്കും വിധേയമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പ്രത്യേക സമയങ്ങളിൽ '' നമാസിന് '' ചേരാൻ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മതത്തിന്റെ അനിവാര്യ ഘടകമാണെന്ന വാദവും ഡിവിഷൻ ബെഞ്ച് തള്ളി.
ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുമതി തേടി അപേക്ഷകർ കഴിഞ്ഞ മാർച്ചിലാണ് അപേക്ഷ സമർപ്പിച്ചിരുന്നത് . ഈ രണ്ട് പള്ളികൾ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിൽ ഹിന്ദുക്കളും മുസ്ലീങ്ങളും താമസിക്കുന്നുണ്ട്. ആംപ്ലിഫയറുകൾ ഉപയോഗിക്കാൻ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന് കാരണമാകുമെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഷഹഗഞ്ച് സർക്കിൾ ഓഫീസർ പറഞ്ഞു.