എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്കാരല്ല: അരവിന്ദ് കെജ്‌രിവാൾ - ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ
വിദ്യാഭ്യാസമുള്ള, സത്യസന്ധരായ, ജാതിയോ മതമോ നോക്കാതെ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി രാഷ്ട്രീയക്കാര്‍ ഇന്ത്യയില്‍ ഉണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ട്വിറ്റ് ചെയ്തു
രാഷ്ട്രീയക്കാര്‍ അഴിമതിക്കാരാണെന്ന പരാമര്‍ശം; അല്ലെന്ന് അരവിന്ദ് കെജ്‌രിവാൾ
ന്യൂഡല്‍ഹി: എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്കാരല്ലെന്ന് തുറന്ന് പറച്ചില്‍ നടത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വിദ്യാഭ്യാസമുള്ള, സത്യസന്ധരായ, ജാതിയോ മതമോ നോക്കാതെ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി രാഷ്ട്രീയക്കാര്‍ ഇന്ത്യയില്‍ ഉണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രാഷ്ട്രീയക്കാര്‍ അഴിമതിക്കാരാണെന്ന ഒരു സെലിബ്രിറ്റി റേഡിയോ ജോക്കിയുടെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു കെജ്‌രിവാൾ.