കേരളം

kerala

ETV Bharat / bharat

ഡൽഹിയിലെ കൊവിഡ് വ്യാപനം; ഇന്ന് സര്‍വകക്ഷി യോഗം ചേരും - ഡൽഹി

ഇന്ന് രാവിലെ 11 മണിക്ക് ആഭ്യന്തര മന്ത്രാലയത്തിലാണ് യോഗം ചേരുക. ഡൽഹി, കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്ക് പുറമെ ബിജെപി, എഎപി, കോൺഗ്രസ്, ബിഎസ്‌പി എന്നീ പാർട്ടികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും

Home Minister  All-party meet  Delhi  അമിത് ഷാ  ഡൽഹി കൊവിഡ്  ഡൽഹി  സര്‍വകക്ഷി യോഗം
ഡൽഹിയിൽ കൊവിഡ് ആശങ്ക; ഇന്ന് സര്‍വകക്ഷി യോഗം ചേരും

By

Published : Jun 15, 2020, 10:08 AM IST

ന്യൂഡൽഹി: ഡൽഹിയിലെ കൊവിഡ് സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് സര്‍വകക്ഷി യോഗം ചേരും. രാവിലെ 11 മണിക്ക് ആഭ്യന്തര മന്ത്രാലയത്തിലാണ് യോഗം ചേരുക. ഡൽഹി, കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്ക് പുറമെ ബിജെപി, എഎപി, കോൺഗ്രസ്, ബിഎസ്‌പി എന്നീ പാർട്ടികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. അമിത് ഷായുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്‌ വർധൻ, ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ തുടങ്ങിയർ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ആരോഗ്യ സെക്രട്ടറി പ്രീതി സുദൻ, എയിംസ് മേധാവി ഡോ. രൺ‌ദീപ് ഗുലേറിയ, നീതി ആയോഗ് അംഗങ്ങൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ഡൽഹിയിലെ എല്ലാ കണ്ടെ്യ്‌ൻമെന്‍റ് സോണുകളിലുള്ള വീടുകളിലും ആരോഗ്യ സർവേ നടത്തി ഒരാഴ്‌ചക്കുള്ളിൽ റിപ്പോർട്ട് തയ്യാറാക്കും. എല്ലാവരുടെയും ഫോണുകളിൽ ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഡൽഹിയിലെ കൊവിഡ് പരിശോധനകൾ ഇരട്ടിയാക്കുമെന്നും, ആറ് ദിവസം കൊണ്ട് മൂന്നിരട്ടിയാക്കുമെന്നും അമിത് ഷാ അറിയിച്ചു. ഡൽഹിയിൽ ഞായറാഴ്‌ച നടന്ന കൂടിക്കാഴ്‌ച വളരെ ഫലപ്രദമായിരുന്നുവെന്നും വിശദമായ ചർച്ചകൾക്ക് ശേഷം സംയുക്തമായി തീരുമാനങ്ങൾ എടുക്കാൻ സാധിച്ചെന്നും ഡൽഹി സർക്കാർ അറിയിച്ചു. ഡൽഹി സർക്കാരിനെ സഹായിക്കുന്നതിനായി നാല് ഐ‌എ‌എസ് ഉദ്യോഗസ്ഥരെ നിയമിക്കാനും ഷാ നിർദേശിച്ചു. ഉദ്യോഗസ്ഥരിൽ രണ്ട് പേർ അരുണാചൽ പ്രദേശിൽ നിന്നും രണ്ട് പേർ അൻഡമാനിൽ നിന്നും ഉള്ളവരാണ്.

ABOUT THE AUTHOR

...view details