ശ്രീനഗര്‍ : കനത്ത മഞ്ഞുവീഴ്ചയുണ്ടായതിനെ തുടര്‍ന്ന് ഗതാഗത തടസ്സം നേരിട്ടിരുന്ന കശ്‌മീരിലെ പ്രധാന റോഡുകൾ ഗതാഗത യോഗ്യമാക്കിയതായി കശ്‌മീര്‍ ഡിവിഷണല്‍ കമ്മിഷണര്‍ ബസീര്‍ ഖാന്‍ വ്യക്തമാക്കി. ശ്രീനഗറിലെ വൈദ്യുതി വിതരണം പുനസ്ഥാപിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര മുര്‍മുവുമായി നടന്ന കൂടിക്കാഴ്‌ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യാത്ര സൗകര്യത്തിനായി നൂറ് ശതമാനത്തോളം പ്രധാന റോഡുകളും 95 ശതമാനത്തില്‍ കൂടുതല്‍ ഇടറോഡുകളും ഗതാഗത യോഗ്യമാക്കിയതായി ബസീര്‍ ഖാന്‍ പറഞ്ഞു. ശ്രീനഗര്‍, പുല്‍വാമ, കുല്‍ഗാം, ഷോപ്യന്‍, ഗന്ദര്‍ബല്‍ എന്നിവിടങ്ങളില്‍ വൈദ്യുതി വിതരണം പുനസ്ഥാപിച്ചതായും ഖാന്‍ വ്യക്തമാക്കി.
കശ്‌മീരില്‍ റോഡ് ഗതാഗതം പുനസ്ഥാപിച്ചു - കശ്‌മീരില്‍ കൺട്രോൾ റൂമുകൾ തുറന്നു
കനത്ത മഞ്ഞുവീഴ്ചയുണ്ടായതിനെ തുടര്‍ന്ന് ഗതാഗത തടസ്സം നേരിട്ടിരുന്ന കശ്‌മീരിലെ പ്രധാന റോഡുകൾ ഗതാഗത യോഗ്യമാക്കിയതായി കശ്‌മീര്‍ ഡിവിഷണല്‍ കമ്മിഷണര്‍ ബസീര്‍ ഖാന്‍ വ്യക്തമാക്കി
കശ്‌മീരില്‍ റോഡ് ഗതാഗതം പുനര്‍സ്ഥാപിച്ചു
മഞ്ഞ് നീക്കം ചെയ്യുന്നതിനായി മെഷീനുകൾ ക്രമീകരിച്ചതായും ഡിവിഷണല്‍ ഓഫീസര്‍ ഗവര്‍ണറെ അറിയിച്ചു. മഞ്ഞുകാലം രൂക്ഷമായതിനെ തുടര്‍ന്ന് എല്ലാ സ്ഥലങ്ങളിലും കൺട്രോൾ റൂമുകൾ തുറന്നതായും ഫോൺ നമ്പറുകൾ പ്രചരിപ്പിച്ചിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി. കശ്‌മീരിനായി 20 കോടിയും, ജമ്മുവിനായി 10 കോടിയും അനുവദിച്ചിട്ടുള്ളതായി ചീഫ് സെക്രട്ടറി ഡിവിഷണല്‍ കമ്മിഷണര്‍മാരെ അറിയിച്ചിട്ടുണ്ട്.