അയോധ്യ ഭൂമി തർക്ക കേസില്‍മധ്യസ്ഥ ചർച്ച നടത്താൻ മാർച്ച് എട്ടിന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്.ഇന്ന് നടക്കുന്ന യോഗത്തിൽ 51 കമ്മറ്റി അംഗങ്ങളും സുന്നി സെൻട്രൽ വഖഫ്പ്രതിനിധികളും പങ്കെടുത്തേക്കും.
അയോധ്യകേസ്: അടിയന്തരയോഗം വിളിച്ച് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്
അയോധ്യ ഭൂമി തര്‍ക്ക കേസില്‍ മധ്യസ്ഥ ചർച്ച അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ അടിയന്തരയോഗം വിളിച്ച് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്.
ബാബറി മസ്ജിദ്
റിട്ടയേർഡ് ജസ്റ്റിസ് ഖലീഫുള്ള ഖാന്‍റെനേതൃത്വത്തിൽ ശ്രീ ശ്രീ രവിശങ്കർ, ജസ്റ്റിസ് ശ്രീറാം പഞ്ചു എന്നിവരടങ്ങുന്ന സംഘത്തെയാണ് മധ്യസ്ഥ ചർച്ചയ്ക്ക് നിയോഗിച്ചിരിക്കുന്നത്.ഉത്തർപ്രദേശിലെ ഫൈസാബാദിൽ ഒരാഴ്ചയ്ക്കകം മധ്യസ്ഥ ചർച്ചകൾ തുടങ്ങണമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. മധ്യസ്ഥ ചർച്ചകളുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യരുതെന്ന് മാധ്യമങ്ങൾക്കുംകർശന നിർദേശം നൽകിയിട്ടുണ്ട്.