ആരേ മെട്രോ കാർ ഷെഡ് പ്രക്ഷോഭകാരികൾക്കെതിരായ എല്ലാ കേസുകളും ഉപേക്ഷിക്കും: ഉദ്ദവ് താക്കറെ - ആരേ മെട്രോ കാർ ഷെഡ്
നഗരത്തിലെ പച്ചപ്പേറിയ ആരെ പ്രദേശത്തെ മരങ്ങൾ വെട്ടിമുറിക്കുന്നതിനെതിരെ സമീപ ദിവസങ്ങളിലായി വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് പ്രദേശത്ത് നടന്നിരുന്നത്.
![ആരേ മെട്രോ കാർ ഷെഡ് പ്രക്ഷോഭകാരികൾക്കെതിരായ എല്ലാ കേസുകളും ഉപേക്ഷിക്കും: ഉദ്ദവ് താക്കറെ Aarey agitation CM Uddhav Thackeray Aarey Metro car shed Uddhav on Aarey colony ഉദ്ദവ് താക്കറെ ആരേ മെട്രോ കാർ ഷെഡ് പ്രക്ഷോഭകാരികൾക്കെതിരായ എല്ലാ കേസുകളും ഉപേക്ഷിക്കും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5238674-thumbnail-3x2-oo.jpg)
മുംബൈ: ആരേ മെട്രോ കാർ ഷെഡ് നിർമാണത്തിനെതിരായ പ്രക്ഷോഭത്തിനിടെ പരിസ്ഥിതി പ്രവർത്തകർക്കെതിരെ ഫയൽ ചെയ്ത എല്ലാ കേസുകളും പിൻവലിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉത്തരവിട്ടു. ആരെ കോളനിയിലെ മെട്രോ കാർഷെഡ് നിർമാണം നിർത്തിവെയ്ക്കാൻ അദ്ദേഹം വെള്ളിയാഴ്‌ച ഉത്തരവിറക്കിയിരുന്നു. നഗരത്തിലെ പച്ചപ്പേറിയ ആരെ പ്രദേശത്തെ മരങ്ങൾ വെട്ടിമുറിക്കുന്നതിനെതിരെ സമീപ ദിവസങ്ങളിലായി വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് പ്രദേശത്ത് നടന്നിരുന്നത്. കാർഷെഡ് നിർമാണം നിർത്തിവെച്ചെങ്കിലും മെട്രോപാത നിർമാണം തുടരുമെന്നും ഉദ്ദവ് വ്യക്തമാക്കിയിട്ടുണ്ട് .