ഭുവനേശ്വർ:രഥയാത്രയുമായി ബന്ധപ്പെട്ട എല്ലാവരേയും രണ്ടാമത് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഒഡീഷ സർക്കാർ. പൊലീസ് ഉദ്യോഗസ്ഥർ, ജഗന്നാഥ ക്ഷേത്ര അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ എന്നിവരുടെ വിപുലമായ കൊവിഡ് -19 പരിശോധന നടത്തുമെന്ന് ഒഡീഷ സർക്കാർ അറിയിച്ചു.
രഥയാത്ര; രണ്ടാം കൊവിഡ് പരിശോധന നടത്തുമെന്ന് ഒഡീഷ സർക്കാർ - ഒഡീഷ സർക്കാർ
രഥയാത്രയുമായി ബന്ധപ്പെട്ട എല്ലാവരുടെയും കുടുംബങ്ങൾക്കും മാസ്കുകൾ, സാനിറ്റൈസർ എന്നിവ നൽകുമെന്നും പ്രത്യേക ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്നും സംസ്ഥാന സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
രഥയാത്ര
രഥയാത്രയുമായി ബന്ധപ്പെട്ട എല്ലാവരുടെയും കുടുംബങ്ങൾക്കും മാസ്കുകൾ, സാനിറ്റൈസർ എന്നിവ നൽകുമെന്നും പ്രത്യേക ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്നും സംസ്ഥാന സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. പുരിയിൽ രഥയാത്ര ഉത്സവം നടത്താൻ പരിശ്രമിച്ച ശ്രീ ജഗന്നാഥ ക്ഷേത്ര അഡ്മിനിസ്ട്രേഷൻ, പുരി ജില്ലാ അഡ്മിനിസ്ട്രേഷൻ, പൊലീസ് അഡ്മിനിസ്ട്രേഷൻ, ആരോഗ്യ സേവന ഉദ്യോഗസ്ഥർ എന്നിവർക്ക് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് നന്ദി പറഞ്ഞു.