ഹണിട്രാപ് കേസ്; പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു - ഹണിട്രാപ് കേസ്
ഇൻഡോർ മുൻസിപൽ കോർപറേഷൻ എൻജിനീയറുടെ പരാതിയെത്തുടർന്നാണ് സംഭവം പുറത്തറിയുന്നത്. കേസുമായി ബന്ധപ്പെട്ട് അഞ്ച് സ്‌ത്രീകളടക്കം ആറുപേരെയാണ് അറസ്റ്റ് ചെയ്‌തത്.
ഭോപാൽ: ഹണിട്രാപ് കേസിലെ പ്രതികളായ അഞ്ച് യുവതികളെയും ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടു. ഒക്‌ടോബർ 14 വരെയാണ് പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. പ്രതികളുടെ ലാപ്‌ടോപ്പുകളിലും മൊബൈൽ ഫോണുകളിലും നിന്ന് നാലായിരത്തിലധികം രേഖകൾ പൊലീസ് കണ്ടെത്തിയതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കണ്ടെത്തിയ രേഖകളിൽ വീഡിയോ, ഓഡിയോ ക്ലിപ്പുകളും ഉള്‍പ്പെടുന്നു. സ്വകാര്യ ദൃശ്യങ്ങൾ അടങ്ങുന്ന രേഖകളാണ് കൂടുതൽ. ഹണിട്രാപ് കേസുമായി ബന്ധപ്പെട്ട് അഞ്ച് സ്‌ത്രീകളടക്കം ആറുപേരെയാണ് അറസ്റ്റ് ചെയ്‌തത്. രാഷ്‌ട്രീയ നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ, മുൻ മന്ത്രിമാര്‍, വ്യവസായികൾ തുടങ്ങി നിരവധി പേരാണ് ഹണിട്രാപില്‍ കുടുങ്ങിയത്. ഇൻഡോർ മുൻസിപൽ കോർപറേഷൻ എൻജിനീയറുടെ പരാതിയെത്തുടർന്നാണ് സംഭവം പുറത്തറിയുന്നത്. രണ്ട് യുവതികൾ ചേർന്ന് സ്വകാര്യ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു പരാതി.