കപ്പലില്‍ നിന്നെത്തിച്ച ഇന്ത്യക്കാരുള്‍പ്പെട്ട 112 പേര്‍ക്കും കൊവിഡ് 19 ബാധയില്ല
ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരുന്ന കപ്പലിലെ ഇന്ത്യക്കാരുള്‍പ്പെട്ട സംഘത്തിനാണ് രോഗബാധയില്ലെന്ന് കണ്ടെത്തിയത്
ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് പിടിച്ചിട്ട കപ്പലില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ഇന്ത്യക്കാരുള്‍പ്പെട്ട 112 ജീവനക്കാര്‍ക്കും രോഗ ബാധ ഇല്ലെന്ന് സ്ഥിരീകരണം. ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ച 76 ഇന്ത്യക്കാരും 36 വിദേശികളും അടക്കം മുഴുവന്‍ പേരുടേയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് അറിയിച്ചു. നേരത്തേ ആദ്യ സാമ്പിളുകള്‍ നെഗറ്റീവാണെന്ന് എയിംസില്‍ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. ഡല്‍ഹിയിലെത്തിയ സംഘം ചൗവ്‌ലയിലെ ഐ.ടി.ബി.പി ക്യാമ്പില്‍ നിരീക്ഷണത്തിലായിരുന്നു. സംഘത്തില്‍ 23 പേര്‍ ബംഗ്ലാദേശികളും മറ്റുള്ളവര്‍ ചൈന,മ്യാന്‍മര്‍, മാലിദ്വീപ്, ദക്ഷിണാഫ്രിക്ക,യുഎസ്എ,മഡഗാസ്കര്‍ പൗരന്മാരാണ്. ഫെബ്രുവരി അഞ്ചിനാണ് കപ്പല്‍ ജാപ്പനീസ് തീരത്ത് പിടിച്ചിട്ടത്.