ലഖ്‌നൗ: കൊവിഡ് രോഗിയെ ചികിത്സിക്കുന്നതില്‍ വീഴ്‌ച വരുത്തിയ ഡോക്‌ടര്‍ക്കെതിരെ കേസ്. അലിഗഡ് ജില്ലയിലെ ഷിഫ ആശുപത്രിയിലെ ഡോക്‌ടര്‍ പ്രവീണ്‍ ചഗ്‌തായ്‌ക്കെതിരെയാണ് നടപടി. കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടും രോഗിയ്‌ക്ക് കൊവിഡ് ടെസ്റ്റ് നടത്തിയില്ലെന്നും അധികൃതര്‍ക്ക് രോഗിയെപ്പറ്റി വിവരം നല്‍കിയില്ലെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.
കൊവിഡ് രോഗിയെ ചികിത്സിക്കുന്നതില്‍ വീഴ്‌ച വരുത്തിയ ഡോക്‌ടര്‍ക്കെതിരെ കേസ് - കൊവിഡ് 19
ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയിലെ ഷിഫ ആശുപത്രിയിലെ ഡോക്‌ടര്‍ പ്രവീണ്‍ ചഗ്‌തായ്‌ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്

കൊവിഡ് രോഗിയെ ചികില്‍സിക്കുന്നതില്‍ വീഴ്‌ച വരുത്തിയ ഡോക്‌ടര്‍ക്കെതിരെ കേസ്
ഡല്‍ഹി ഗേറ്റ് സ്വദേശിയായ മെഹ്‌റജുദീനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗിയെപ്പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഷിഫ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും ഡോക്‌ടറുടെ വീഴ്‌ച കണ്ടെത്തിയതെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. ഡോക്‌ടറുടെ പ്രവൃത്തി കൊവിഡ് പടരാന്‍ കാരണമായെന്നും കുറ്റപത്രത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.