കേരളം

kerala

ETV Bharat / bharat

തെലങ്കാനയിൽ മഴ കനക്കുന്നു; ജനങ്ങൾക്ക് ജാഗ്രത നിർദേശം

ഹൈദരാബാദിൽ ഉൾപ്പെടെ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ വെള്ളപ്പൊക്കം. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വെള്ളത്തിൽ മുങ്ങി വാറങ്കൽ നഗരം

Telangana rain  flood situation telangana  Jayashankar Bhupalapally  Indian Meteorological Department  തെലങ്കാനയിൽ മഴ  ഹൈദരാബാദിൽ മഴ
തെലങ്കാന

By

Published : Aug 16, 2020, 7:38 AM IST

ഹൈദരാബാദ്: തെലങ്കാനയിൽ കനത്ത മഴ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. സംസ്ഥാനത്ത് ചിലയിടങ്ങളിൽ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്‌തതിന്‍റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. പ്രഗതി ഭവനിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി. ഹൈദരാബാദിൽ രണ്ട് കൺട്രോൾ റൂമുകൾ തുറക്കാൻ യോഗം തീരുമാനിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ സംസ്ഥാനത്തെ നിരവധി കനാലുകളും ജലസംഭരണികളും നിറഞ്ഞു കവിഞ്ഞിരുന്നു. ജയശങ്കർ ഭൂപാലപ്പള്ളി ജില്ലയിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടുപോയ 14 കർഷകരെ ഇന്ത്യൻ വ്യോമസേന ഹെലികോപ്‌റ്ററിൽ രക്ഷപ്പെടുത്തി. വയലിൽ കെട്ടിനിന്ന അധികജലം ഒഴുക്കിവിടാൻ ശ്രമിച്ച കുണ്ടൻപള്ളി ഗ്രാമത്തിലെ കർഷകരാണ് വെള്ളപ്പൊക്കത്തിൽ കുടുങ്ങിയത്. തുടർച്ചയായ മഴയിൽ വാറങ്കൽ നഗരത്തിന്‍റെ പല ഭാഗങ്ങളും വെള്ളത്തിലായി. പ്രാദേശിക ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചു.

ABOUT THE AUTHOR

...view details