ശ്രീനഗർ: കശ്മീരിൽ പുൽവാമക്ക് സമാനമായ ഭീകരാക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ടതായി ഇന്ത്യക്ക് അമേരിക്കയുടെയും പാകിസ്ഥാന്‍റെയും മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടർന്ന് കശ്മീരിൽ അതിവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ഭീകരാക്രമണ മുന്നറിയിപ്പ്; കശ്മീരിൽ ജാഗ്രതാ നിർദ്ദേശം - കശ്മീർ
പുൽവാമക്കടുത്ത് അവന്തിപോറയിലാണ് ആക്രമണം നടക്കാൻ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

ഫയൽ ചിത്രം
പുൽവാമക്കടുത്ത് അവന്തിപോറയിലാണ് ആക്രമണം നടക്കാൻ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഷാങ്ഹായ് ഉച്ചക്കോടിക്കിടെ പാകിസ്ഥാൻ ഭീകരവാദത്തിനെതിരെ നടപടി എടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്ഥാൻ ഭീകരാക്രമണ മുന്നറിയിപ്പ് നൽകിയത്.
കശ്മീരിലെ ത്രാല്‍ മേഖലയില്‍ വെച്ച് അല്‍ഖ്വയ്ദ ഭീകരനായ സാക്കീര്‍ മൂസയെ ഇന്ത്യന്‍ സൈന്യം കഴിഞ്ഞ ദിവസം വധിച്ചിരുന്നു. ഇയാളുടെ മരണത്തിന് പകരം ചോദിക്കാനാണ് ആക്രമണം നടത്തുന്നതെന്നാണ് വിവരം.