ബാംഗ്ലൂരില്‍ ജാഗ്രതാ നിര്‍ദേശം, വീട്ടുടമസ്ഥര്‍ക്ക് നോട്ടീസ് - ബാംഗ്ലൂര്‍
ബാംഗ്ലൂര്‍ നഗരത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം. നിര്‍ദ്ദേശം പുല്‍വാമ ഭീകരാക്രണണത്തിന്‍റെ പശ്ചാത്തലത്തില്‍.
പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ബാംഗ്ലൂര്‍ പൊലീസ്. യെലഹങ്ക എയര്‍ ഫോഴ്സില്‍ നടന്ന എയറോ ഇന്ത്യ ഷോയ്ക്കിടെ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 21മുതല്‍ വീട്ടുടമസ്ഥരോട് അപ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുന്നവരുടെയും വീടുകളില്‍ താമസിക്കുന്നവരുടെയും വിവരങ്ങള്‍ നല്‍കാൻ പൊലീസ്ആവശ്യപ്പെട്ടിരുന്നു. താമസിക്കുവാനുള്ള കാരണവും ആധാര്‍ വിവരങ്ങളുമൊക്കെയാണ് ആവശ്യപ്പെട്ടത്. പുറത്ത് നിന്നുള്ള നിരവധി ആളുകള്‍ നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ താമസിക്കുന്നുണ്ട്. നഗരത്തിലെ ഏതെങ്കിലും ഒരു പൊലീസ് സ്റ്റേഷനില്‍ വിവരങ്ങള്‍ നല്‍കാൻ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.