തെലങ്കാന:ലോക്ക് ഡൗൺ നിയന്ത്രണത്തിൽ ഇളവുകൾ ഏർപ്പെടുത്തി വൈൻ ഷോപ്പുകൾ തുറക്കാൻ സർക്കാർ അനുമതി നൽകി. എന്നാൽ വൈൻ ഷോപ്പുകളൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ പലയിടത്തും പൊലീസിന് നടപടിയെടുക്കേണ്ടിവന്നു. കൊവിഡ് രാജ്യമാകെ പടർന്ന് പിടിച്ച ഈ സമയത്ത് ലോകാരോഗ്യ സംഘടന മദ്യപാന ശീലങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുന്നു. മദ്യം ഉപയോഗിക്കുന്നവർക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ മദ്യപിച്ച ആളുടെ പെരുമാറ്റത്തിലൂടെ വൈറസ് എളുപ്പത്തിൽ മറ്റുള്ളവരിലേക്ക് പടർന്ന് പിടിക്കും.
മദ്യപാന ശീലം ആളുകളിൽ കൊവിഡ് വൈറസ് പിടിപെടാൻ കാരണമാകുന്നു - ലോകാരോഗ്യ സംഘടന
മദ്യം ഉപയോഗിക്കുന്നവർക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ മദ്യപിച്ച ആളുടെ പെരുമാറ്റത്തിലൂടെ വൈറസ് എളുപ്പത്തിൽ മറ്റുള്ളവരിലേക്ക് പടർന്ന് പിടിക്കും
![മദ്യപാന ശീലം ആളുകളിൽ കൊവിഡ് വൈറസ് പിടിപെടാൻ കാരണമാകുന്നു Liquor reduces immune system Novel Coronavirus World Health Organization Alcohol increases risk of coronavirus തെലങ്കാന ലോക്ക് ഡൗൺ ലോകാരോഗ്യ സംഘടന മദ്യം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7114111-865-7114111-1588932359237.jpg)
2015ലെ പഠനത്തിൽ പരിധിയിലേറെ മദ്യം കഴിക്കുന്നത് ന്യുമോണിയക്ക് കാരണമാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. രക്തത്തിലെ മദ്യത്തിന്‍റെ അംശം കൂടുന്നതിനനുസരിച്ച് പ്രതിരോധശേഷി കുറയും. മദ്യപാനം ഗാർഹിക പീഡനത്തിലേക്ക് നയിക്കുമെന്നും അത്മഹത്യക്ക് കാരണമാകുമെന്നും ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടന ഫെബ്രുവരിയിൽ മദ്യപാനത്തെ അതിന്‍റെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി. ലോകമെമ്പാടുമുള്ള മദ്യ വിൽപ്പന നിയന്ത്രിക്കാൻ ഇത് പ്രോത്സാഹിപ്പിക്കുമെന്നും മദ്യവിൽപ്പനയും വൈറസ് വ്യാപനവും പരിശോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തു.