ലക്‌നൗ: ഔറയ്യയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അനുശോചനം രേഖപ്പെടുത്തി. സംഭവം വിവരാണാതീതമായ സങ്കടമാണുണ്ടാക്കുന്നതെന്നും ഇത്തരം അപകടങ്ങള്‍ മരണങ്ങളല്ല കൊലപാതകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് സമാജ്‌വാദി പാര്‍ട്ടി 1 ലക്ഷം രൂപം വീതം നല്‍കുമെന്നും ട്വീറ്റിലൂടെ അദ്ദേഹം അറിയിച്ചു. ഔറയ്യയില്‍ ശനിയാഴ്‌ച പുലര്‍ച്ചെ 3.30നുണ്ടായ അപകടത്തില്‍ 24 പേരാണ് മരിച്ചത്. 36 തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു.
യുപിയില്‍ അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനമറിയിച്ച് അഖിലേഷ് യാദവ് - ഉത്തര്‍പ്രദേശ്
ഔറയ്യയില്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സമാജ്‌വാദി പാര്‍ട്ടി 1 ലക്ഷം രൂപ നല്‍കുമെന്ന് അഖിലേഷ് യാദവ് അറിയിച്ചു
യുപിയില്‍ അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനമറിയിച്ച് അഖിലേഷ് യാദവ്
പരിക്കേറ്റവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും എല്ലാം കണ്ടിട്ടും നിശബ്‌ദരായിരിക്കുന്ന ഹൃദയമില്ലാത്തവരും പിന്തുണക്കാരും ഈ അശ്രദ്ധയെ ന്യായീകരിക്കുന്നതുവരെ നമ്മുക്ക് നോക്കാമെന്ന് മുന്‍ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്‌തു. അപകടത്തിന്‍റെ ധാര്‍മിക ഉത്തരാവാദിത്തം ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.