കൊവിഡ് പോരാളികള്‍ക്ക് പുഷ്‌പവൃഷ്‌ടി; വിമര്‍ശനവുമായി അഖിലേഷ് യാദവ്
യുപിയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന റിപ്പോര്‍ട്ടുകളുണ്ടെന്ന് അഖിലേഷ് യാദവ്.
ലക്‌നൗ: ഞായറാഴ്‌ച രാവിലെ കൊവിഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച് പുഷ്‌പവൃഷ്‌ടി നടത്തിയ സംഭവത്തെ ചോദ്യം ചെയ്‌ത് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. യുപിയിലെ നിരീക്ഷണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ലോക്ക് ഡൗണ്‍ മൂലം ദുരുതത്തിലായ കുടുബത്തിലെ സ്‌ത്രീകള്‍ പട്ടിണി സമരം ആരംഭിച്ചിരിക്കുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഈ സാഹചര്യത്തില്‍ പുഷ്‌പവൃഷ്‌ടി നടത്തിയതെന്തിനാണെന്നും അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി ആരംഭിച്ച ആരോഗ്യ സേതു എന്ന ആപ്പ് മുഖേന നൂറു രൂപവെച്ച് സംഭാവന വാങ്ങുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.