ശിരോമണി അകാലിദൾ എൻഡിഎ വിട്ടു - Agriculture bill
കാർഷിക നിയമഭേദഗതി ബില്ലിലും സിക്ക് വിഷയങ്ങളോടുള്ള അവഗണനയിലും പ്രതിഷേധിച്ചാണ് തീരുമാനം
ചണ്ഡീഗഡ്:ശിരോമണി അകാലിദൾ എൻഡിഎ വിട്ടു. കാർഷിക നിയമഭേദഗതി ബില്ലിലും സിക്ക് വിഷയങ്ങളോടുള്ള അവഗണനയിലും പ്രതിഷേധിച്ചാണ് തീരുമാനം. നേരത്തെ സമാന വിഷയങ്ങളിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവച്ചിരുന്നു. പിന്നാലെ പഞ്ചാബിൽ കാർഷിക നിയമഭേദഗതികൾക്കെതിരെ നടന്ന പ്രതിഷേധങ്ങളിലും അകാലിദൾ സജീവമായി പങ്കെടുത്തിരുന്നു. ഒടുവിൽ ചണ്ഡീഗഡിൽ നടന്ന കോർകമ്മറ്റി മീറ്റിംഗിൽ എൻഡിഎ വിടാനുള്ള തീരുമാനം എടുക്കുകയായിരുന്നു. കാർഷിക വിഷയങ്ങളിൽ പരസ്യമായി എതിർപ്പ് അറിയിച്ചിട്ടും എൻഡിഎയിൽ നിന്നും അനുരഞ്ജന ശ്രമങ്ങൾ ഉണ്ടാകാതിരുന്നതും തീരുമാനത്തിലേക്ക് നയിച്ചു.