ഗുവാഹത്തി:പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജതിയതബാദി യുബ ചത്ര പരിഷത്ത് (എജെവൈസിപി) പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു അറസ്റ്റ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രകടനക്കാരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു.
പൗരത്വ നിയമ ഭേദഗതി: അസമില്‍ ജതിയതബാദി യുബ ചത്ര പരിഷത്ത് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു - പൗരത്വ നിയമ ഭേദഗതി: അസമില്‍ ജതിയതബാദി യുബ ചത്ര പരിഷത്ത് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു
മുൻ കരുതല്‍ നടപടികളുടെ ഭാഗമായാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ വിട്ടയച്ചു
പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്ന വിവരം കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ അസമിലെ വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും കോലം കത്തിച്ചു. സേവന നിയമങ്ങൾ ലംഘിക്കുന്ന സർക്കാരിനെ വിമർശിച്ച് അസം സർക്കാർ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ നിയമത്തിനെതിരെ ഗുവാഹത്തിയിൽ പ്രകടനം നടത്തി . അഭിപ്രായമോ പ്രസ്താവനയോ പ്രകടിപ്പിക്കുന്നതിനെതിരെ സർക്കാർ ഉദ്യോഗസ്ഥർക്ക് വിലക്ക് നിലനില്‍ക്കെയായിരുന്നു പ്രകടനം. ഓൾ അസം സ്റ്റുഡന്‍റ്സ് യൂണിയനും (എഎഎസ്‌യു) എജെവൈസിപിയും സാദിയ, ഗുവാഹത്തി, നാഗോൺ, ജോർഹാത്ത് തുടങ്ങി കേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനം നടത്തി.