അജ്‌മീർ: ഫ്രഞ്ച് പ്രസഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ മുസ്ലിം വിരുദ്ധ പ്രസ്‌താവനക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്ത്യയിലും പ്രതിഷേധത്തിനൊരുങ്ങി ഹസ്രത്ത് ഖ്വാജ ഗരിബ് നവാസ് ദർഗ. പ്രതിഷേധം സംഘടിപ്പാക്കാനായുള്ള മെമ്മോറാണ്ടം ഇന്ത്യൻ പ്രസിഡന്‍റിന് കൈമാറാനായി മൗലാന തൗസിഫ് അഹ്മദ് സിദ്ദിഖി ജില്ല കലക്‌ടർക്ക് കൈമാറി. ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ പ്രസ്‌താവനയെ എതിർക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്രഞ്ച് പ്രസിഡന്‍റിനെതിരെ അജ്‌മീറിൽ പ്രതിഷേധത്തിനൊരുങ്ങുന്നു - ഫ്രഞ്ച് പ്രസഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ മുസ്ലിം വിരുദ്ധ പ്രസ്‌താവനക്കെതിരെ പ്രതിഷേധം
ഫ്രഞ്ച് പ്രസിഡന്‍റിനെതിരെ പ്രതിഷേധം സംഘടിപ്പാക്കാനായുള്ള മെമ്മോറാണ്ടം ഇന്ത്യൻ പ്രസിഡന്‍റിന് കൈമാറാനായി മൗലാന തൗസിഫ് അഹ്മദ് സിദ്ദിഖി ജില്ല കലക്‌ടർക്ക് കൈമാറി
![ഫ്രഞ്ച് പ്രസിഡന്‍റിനെതിരെ അജ്‌മീറിൽ പ്രതിഷേധത്തിനൊരുങ്ങുന്നു Ajmer dargah French President Emmanuel Macron Hazrat Khawaja Gharib Nawaz Dargah Maulana Tausif Ahmad Siddiqui Hazrat Mohammad Sahab ഫ്രഞ്ച് പ്രസഡന്‍റ് ഇമ്മാനുവൽ മാക്രോൺ ഹസ്രത്ത് ഖ്വാജ ഗരിബ് നവാസ് ദർഗ ഫ്രഞ്ച് പ്രസഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ മുസ്ലിം വിരുദ്ധ പ്രസ്‌താവനക്കെതിരെ പ്രതിഷേധം മുസ്ലിം വിരുദ്ധ പ്രസ്‌താവനക്കെതിരെ പ്രതിഷേധം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9463209-930-9463209-1604733486990.jpg)
മാക്രോണിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാൻ മുസ്‌ലിംകൾ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യൻ പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് ഈ വിഷയം ഉന്നയിക്കണമെന്നും ഭാവിയിൽ ഇത്തരത്തിലുള്ള പ്രസ്‌താവനകളെ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകപ്രശസ്‌തമായ സൂഫി സന്യാസി ഖ്വാജാ ഗരിബ് നവാസിന്‍റെ ദർഗ ലോകമെമ്പാടും സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശമാണ് അയയ്ക്കുന്നതെന്നും ഇത്തരത്തിലുള്ള അവഹേളനപരമായ പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാം മതപഠനം ഫ്രാന്‍സിന് ആവശ്യമില്ലെന്നും അത്തരക്കാര്‍ ഫ്രാന്‍സിലേക്ക് വരേണ്ടതില്ലെന്നുമായിരുന്നു മാക്രോണിന്‍റെ പ്രസ്താവന.