മുംബൈ:മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാറിന്‍റെ മന്ത്രിസഭാ വിപുലീകരണത്തിന്‍റെ ഭാഗമായി അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറി. ആഭ്യന്തര മന്ത്രി സ്ഥാനവും അജിത് പവാറിന് തന്നെയാവും ലഭിക്കുക. ശിവസേനയുടെ ആദിത്യ താക്കറെയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കുകയാണ്. അശോക് ചവാൻ ഉൾപ്പെടെയുള്ള പത്ത് കോൺഗ്രസ് എംഎൽഎമാർ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മന്ത്രിസഭയിലുണ്ടാകും. കോൺഗ്രസിലെ തന്നെ കെ സി പദ്‌വി, വിജയ് വഡെറ്റിവാർ, അമിത് ദേശ്മുഖ്, സുനിൽ കടർ, യശോമതി താക്കൂർ, വർഷ ഗെയ്ക്വാഡ്, അസ്ലം ഷെയ്ഖ് എന്നിവരടക്കമുള്ളവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ആകെ 25 എംഎൽഎമാരും 10 മന്ത്രിമാരുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്‌തു - NCP
മഹാരാഷ്ട്രയിൽ പരമാവധി 43 മന്ത്രിമാരെ നിയമിക്കാം. മന്ത്രിസഭയുടെ വലുപ്പം മൊത്തം എംഎൽഎമാരുടെ 15 ശതമാനത്തിൽ കവിയരുതെന്നാണ് കണക്ക്. സംസ്ഥാനത്ത് 288 എംഎൽഎമാരാണ് ഉള്ളത്
ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഘാഡി (എംവിഎ) സർക്കാർ നവംബർ 28നാണ് രൂപീകൃതമായത്. മുഖ്യമന്ത്രിയെ കൂടാതെ ആറ് മന്ത്രിമാരാണ് നിലവിൽ സംസ്ഥാന മന്ത്രിസഭയിലുള്ളത്. ബാലസാഹേബ് തോറാത്ത്, കോൺഗ്രസിന്‍റെ നിതിൻ റാവത്ത്, ശിവസേനയിലെ ഏകനാഥ് ഷിൻഡെ, സുഭാഷ് ദേശായി, എൻസിപിയിലെ ജയന്ത് പാട്ടീൽ, ചഗൻ ഭുജ്ബാൽ എന്നിവർ നവംബർ 28 ന് താക്കറേയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്‌ത അംഗങ്ങളാണ്. മഹാരാഷ്ട്രയിൽ പരമാവധി 43 മന്ത്രിമാരെ നിയമിക്കാം. മന്ത്രിസഭയുടെ വലുപ്പം മൊത്തം എംഎൽഎമാരുടെ 15 ശതമാനത്തിൽ കവിയരുതെന്നാണ് കണക്ക്. സംസ്ഥാനത്ത് 288 എംഎൽഎമാരാണ് ഉള്ളത്.
കോണ്‍ഗ്രസില്‍നിന്ന് 12പേരും എന്‍സിപിയില്‍നിന്ന് 16 പേരും ശിവസേനയില്‍നിന്ന് 15 പേരുമാണ് ഉദ്ധവ് താക്കറെ മന്ത്രിസഭയിലേക്കെത്തുക. മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന വിഷയത്തിൽ ബിജെപിയുമായുള്ള സഖ്യം തകർന്നതിനെ തുടർന്ന് ശിവസേന കഴിഞ്ഞ മാസം കോൺഗ്രസുമായും എൻസിപിയുമായും പുതിയ സഖ്യം രൂപീകരിച്ചിരുന്നു.