'അജം എംബ' എന്നാല്‍ ഒറവോണ്‍ ആദിവാസി വിഭാഗത്തിന്‍റെ ഭാഷയായ കുറുഖില്‍ രുചികരമായ ഭക്ഷണമെന്നാണ് അര്‍ഥം. റാഞ്ചിയില്‍ സ്ഥിതി ചെയ്യുന്ന 'അജം എംബ' എന്ന ഭക്ഷണശാല ജാര്‍ഖണ്ഡിലെ ആദിവാസി രുചികള്‍ അവരുടെ പരമ്പരാഗത രീതിയില്‍ ജനങ്ങള്‍ക്ക് വിളമ്പുന്നു. തിരക്ക് പിടിച്ച ലോകത്ത് സമയത്തെ മറികടക്കാന്‍ ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരം ഒരു നിര്‍ബന്ധമായി മാറിക്കഴിഞ്ഞിരിക്കുന്നു. നഗരത്തില്‍ ജീവിക്കുന്നവര്‍ക്ക് വീട്ടിലെ ഭക്ഷണം വിപണിയില്‍ ലഭ്യമാകണമെന്നാണ് ആഗ്രഹം.
അജം എംബയില്‍ എത്തുന്നവര്‍ക്ക് ലഭിക്കുന്ന സ്വീകരണം അവരില്‍ നല്ലൊരു അനുഭവം സൃഷ്‌ടിക്കുന്നു. ആദിവാസി പാരമ്പര്യ ശൈലിയനുസരിച്ച് ആദ്യം കുടത്തില്‍ നിന്നും വെള്ളമൊഴിച്ച് കൈകള്‍ കഴുകി വൃത്തിയാക്കും. പിന്നീട് വീടുകളിലെ പോലെ നിലത്ത് പായ വിരിച്ചിരുന്നു ഭക്ഷണം കഴിക്കും. ചോറ്, സുഗന്ധ സാമഗ്രികള്‍ എന്നിവ ധെങ്കിയെന്ന മര ഉരലില്‍ ഇടിച്ചാണ് ഇവിടെ കൊടുക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്നത് മരംകൊണ്ടുള്ള അടുപ്പിലാണെന്നതുമാണ് ഇവിടെത്തെ പ്രത്യേകത. ഇവിടെ എത്തുന്നവര്‍ ഭക്ഷണത്തിനായി കുറച്ച് സമയം കാത്തിരിക്കേണ്ടതായി വരും. ഇവിടെ ഭക്ഷണം വിളമ്പുന്ന വഴനയിലയുടെ സുഗന്ധവും മണ്‍പാത്രങ്ങളും പിച്ചള ഗ്ലാസുകളുമെല്ലാം നമ്മെ അത്ഭുതപ്പെടുത്തും.