ന്യൂഡൽഹി: ജെഎൻയുവിൽ ഇന്നലെയുണ്ടായ ആക്രമണത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും പരിക്കേറ്റ സാഹചര്യത്തിൽ വൈസ് ചാൻസലറെ പുറത്താക്കണമെന്ന് വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് പറഞ്ഞു.
ജെഎൻയു വൈസ് ചാൻസലറെ പുറത്താക്കണമെന്ന് ഐഷി ഘോഷ് - വൈസ് ചാൻസിലർ
മുഖം മൂടി ധരിച്ച ഒരു കൂട്ടം ആളുകൾ തന്നെ ക്രൂരമായി മർദിച്ചതായും അവർ ആരാണെന്ന് അറിയില്ലെന്നും ഐഷി ഘോഷ് പറഞ്ഞു.
വൈസ് ചാൻസിലറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഐഷി ഘോഷ്
ആക്രമണത്തിൽ ഐഷി ഘോഷിന് ഗുരുതരമായി പരിക്കേറ്റു. മുഖം മൂടി ധരിച്ച ഒരു കൂട്ടം ആളുകൾ തന്നെ ക്രൂരമായി മർദിച്ചതായും അവർ ആരാണെന്ന് അറിയില്ലെന്നും ഐഷി ഘോഷ് പറഞ്ഞു. ആർഎസ്‌എസിന്‍റെ വിദ്യാർഥി പ്രസ്ഥാനമായ അഖിൽ ഭാരതീയ വിദ്യാർഥി പരിഷത്താണ് ആക്രമണത്തിന് പിന്നിലെന്ന് വിദ്യാർഥികൾ ആരോപിച്ചു. ആക്രമണത്തിൽ വിദ്യാര്‍ഥി യൂണിയന്‍ സെക്രട്ടറി സതീഷ് ചന്ദ്രക്കും പരിക്കേറ്റു.