കേരളം

kerala

ETV Bharat / bharat

കൊവിഡ് ഫലം നെഗറ്റീവ്, ഐശ്വര്യ റായിയും മകളും ആശുപത്രി വിട്ടു - aiswarya covid latest news

നടനും ഭര്‍ത്താവുമായ അഭിഷേക് ബച്ചനാണ് ഇരുവരും രോഗവിമുക്തി നേടിയ വിവരം ട്വീറ്റിലൂടെ അറിയിച്ചത്. എന്നാല്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച നടന്‍ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും ഇപ്പോഴും ചികിത്സയിലാണ്.

Aishwarya, Aaradhya Bachchan test negative
Aishwarya, Aaradhya Bachchan test negative

By

Published : Jul 27, 2020, 6:14 PM IST

ന്യൂഡല്‍ഹി: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ബോളിവുഡ് നടി ഐശ്വര്യ റായിയുടെയും മകള്‍ ആരാധ്യയുടെയും പുതിയ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്തു. നടനും ഭര്‍ത്താവുമായ അഭിഷേക് ബച്ചനാണ് ഇരുവരും രോഗവിമുക്തി നേടിയ വിവരം ട്വീറ്റിലൂടെ അറിയിച്ചത്. എന്നാല്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച നടന്‍ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും ഇപ്പോഴും ചികിത്സയിലാണ്. തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരുടെയും നല്ല മനസിന് നന്ദിയെന്നും അഭിഷേക് ബച്ചന്‍ ട്വീറ്റിനൊപ്പം കുറിച്ചു. ജൂലൈ 11നാണ് കൊവിഡ് പരിശോധന ഫലം പൊസിറ്റീവായതിനെ തുടര്‍ന്ന് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ആശുപത്രിയില്‍ ചികിത്സ തേടുന്നത്. പിന്നീട് അടുത്ത ദിവസം തന്നെ ഐശ്വര്യക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ ജയ ബച്ചന്‍റെ പരിശോധന ഫലം നെഗറ്റീവായിരുന്നു.

ABOUT THE AUTHOR

...view details