വിമാന കമ്പനി ജീവനക്കാരന്‍ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു - Airline staffer dies due to cardiac arrest at IGI Airport
ജക്കാര്‍ത്തയില്‍ നിന്നും മടങ്ങിയെത്തിയ വിമാന കമ്പനി ജീവനക്കാരനാണ് കൊവിഡ് പരിശോധയ്ക്കു ശേഷം ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി കാത്തിരിക്കവെ കുഴഞ്ഞു വീണ് മരിച്ചത്.
ന്യൂഡല്‍ഹി: വിമാന കമ്പനി ജീവനക്കാരന്‍ കൊവിഡ് -19 പരിശോധനയ്ക്ക് ശേഷം കുഴഞ്ഞു വീണ് മരിച്ചു. ഹൈദരാബാദ് നിവാസിയായ മുരളിധർ ഗുഡി (44) ആണ് മരിച്ചത്. ഔദ്യോഗിക ജോലിക്കായി ജക്കാര്‍ത്തയിലായിരുന്ന മുരളിധർ കൊവിഡ് 19 പടര്‍ന്നു പിടിച്ചതിനാല്‍ മടങ്ങി വരികയായിരുന്നു. രാവിലെ ഹൈദരാബാദ് ഐജിഐ വിമാനത്താവളത്തിലെത്തിയ ശേഷം കൊവിഡ് -19 പരിശോധനയ്ക്ക് വിധേയനായി. തുടര്‍ന്ന് ഇമിഗ്രേഷൻ ക്ലിയറൻസിനായി കാത്തുനിൽക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
TAGGED:
latest newdelhi