കേരളം

kerala

ETV Bharat / bharat

എ‌എം‌യു ക്യാമ്പസിലെ വ്യോമസേന വിമാനം ഒഎല്‍എക്‌സ് പട്ടികയിൽ; വ്യാജമെന്ന് അധികൃതര്‍‌ - ഇന്ത്യൻ വ്യോമസേന

ഇന്ത്യൻ വ്യോമസേനയുടെ (ഐ‌എ‌എഫ്) പ്രതീകമായി 2009 ല്‍ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ സ്ഥാപിച്ചിട്ടുള്ള വിമാനമാണ് ഒമ്പത് കോടി രൂപക്ക് വില്‍ക്കാൻ ഒരുങ്ങുന്നതായി പരസ്യം ചെയ്തത്

Aircraft on AMU campus  Aligarh Muslim University  OLX sale list  Mohd Wasim Ali  അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി  എ‌എം‌യു ക്യാമ്പസ്  ഒഎല്‍എക്‌സ്  ഇന്ത്യൻ വ്യോമസേന  വ്യോമസേന വിമാനം
എ‌എം‌യു ക്യാമ്പസിലെ വ്യോമസേന വിമാനം ഒഎല്‍എക്‌സ് പട്ടികയിൽ; വ്യാജമെന്ന് അധികൃതര്‍‌

By

Published : Aug 4, 2020, 8:16 AM IST

ലക്‌നൗ: അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ (എഎംയു) വ്യോമസേന വിമാനം ഒഎല്‍എക്‌സില്‍ വില്‍ക്കുന്നുവെന്ന വ്യാജ പരസ്യം സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചു. ക്യാമ്പസില്‍ സ്ഥാപിച്ചിട്ടുള്ള വിമാനം ഒമ്പത് കോടി രൂപക്ക് വില്‍ക്കുന്നതായാണ് പരസ്യം. പരസ്യത്തിന് പിന്നാലെ വാര്‍ത്ത തെറ്റാണെന്നും സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി. വിമാനം ലേലം ചെയ്യുന്നതിനോ വില്‍ക്കുന്നതിനോ സര്‍വകലാശാല ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ഒഎല്‍എക്‌സിലെ വില്‍പന പരസ്യം പിൻവലിച്ചു. ഇന്ത്യൻ വ്യോമസേനയുടെ (ഐ‌എ‌എഫ്) പ്രതീകമായി 2009 ലാണ് സര്‍വകാലാശാല ക്യാമ്പസില്‍ വിമാനം സ്ഥാപിച്ചത്.

ABOUT THE AUTHOR

...view details