കേരളം

kerala

ETV Bharat / bharat

പി.ചിദംബരത്തെ സി.ബി.ഐ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ് - എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്

സി.ബി.ഐ കോടതി പ്രത്യേക ജഡ്ജി അജയ് കുമാര്‍ കുഹാറാണ് പി.ചിദംബരത്തെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചിദംബരത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി

എയർസെൽ-മാക്സിസ് കേസ്; ചിദംബരത്തിനും കാർത്തിക്കും നോട്ടീസ്

By

Published : Oct 11, 2019, 5:17 PM IST

Updated : Oct 11, 2019, 7:45 PM IST

ന്യൂഡൽഹി: പി.ചിദംബരത്തെ ഡല്‍ഹിയിലെ സി.ബി.ഐ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്. ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയക്ടറേറ്റ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് സി.ബി.ഐ കോടതി പ്രത്യേക ജഡ്ജി അജയ് കുമാര്‍ കുഹാര്‍ ഉത്തരവിട്ടത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.

ഐഎൻഎക്സ് മീഡിയാ കേസിൽ ഓഗസ്റ്റ് 21 അറസ്റ്റ് ചെയ്യപ്പെട്ട ചിദംബരം ഇപ്പോൾ തിഹാർ ജയിലിലാണ്. 2007ൽ ഒന്നാം യുപിഎ സർക്കാർ കാലത്ത് 305 കോടിയുടെ ഇടപാടിന് ഐഎൻഎക്സ് മീഡിയക്ക് സഹായം നൽകിയെന്നാണ് കേസ്.

അതേസമയം എയർസെൽ-മാക്സിസ് കേസിൽ ചിദംബരത്തിനും മകൻ കാർത്തിക്കും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ഇരുവർക്കും ജാമ്യം അനുവദിച്ചതിനെതിരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സുരേഷ് കൈറ്റ് പ്രതികരണം തേടിയത്. ഹർജിയിൽ നവംബർ 19ന് കോടതി വാദം കേൾക്കും. മുൻ ടെലികോം മന്ത്രി ദയാനിധിമാരനെയും മറ്റുള്ളവരെയും വെറുതെ വിട്ട വിചാരണക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിലും കോടതി വാദം തുടരും.

സെപ്തംബർ അഞ്ചിനായിരുന്നു എയർസെൽ മാക്സിസ് കേസിൽ ചിദംബരത്തിനും കാർത്തിക്കും കോടതി മുൻകൂർ ജാമ്യം നൽകിയിത്. എയർസെൽ മാക്സിസ് കമ്പനികളുടെ ലയത്തിനായി ധനമന്ത്രിയായിരിക്കെ വഴിവിട്ട് ഇടപെടൽ നടത്തിയെന്നാണ് കേസ്.

Last Updated : Oct 11, 2019, 7:45 PM IST

ABOUT THE AUTHOR

...view details