ന്യൂഡൽഹി: വിദേശയാത്രയ്ക്ക് അനുമതി തേടി കോൺഗ്രസ് എംപി കാർത്തി ചിദംബരം സമർപ്പിച്ച ഹർജിയിൽ ഡൽഹി കോടതി സിബിഐക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇഡി) നോട്ടീസ് അയച്ചു. കാർത്തിയും പിതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരവും എയർസെൽ മാക്സിസ് കേസിൽ നിലവിൽ ജാമ്യത്തിലാണ്.
എയർസെൽ-മാക്സിസ് കേസ്: കാർത്തിയുടെ അപേക്ഷയിൽ ഇഡിക്കും സിബിഐക്കും നോട്ടീസ്
ജാമ്യം അനുവദിക്കുമ്പോൾ, മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.
Karti's plea Delhi court on Krati's plea എയർസെൽ മാക്സിസ് കേസ് ഇഡി റോസ് അവന്യു കോടതി ഡൽഹി കോടതി
ജാമ്യം അനുവദിക്കുമ്പോൾ മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഫെബ്രുവരി 17 മുതൽ മാർച്ച് 1 വരെ യുകെയിലേക്കും ഫ്രാൻസിലേക്കും പോകാൻ അനുമതി തേടിയാണ് കാർത്തി റോസ് അവന്യൂ കോടതിയെ സമീപിച്ചത്. അന്താരാഷ്ട്ര ടെന്നീസ് ടൂർണമെന്‍റിലും പ്രധാനപ്പെട്ട ബിസിനസ്സ് മീറ്റിംഗുകളിലും പങ്കെടുക്കാനാണ് വിദേശയാത്രയെന്ന് ഹർജിയിൽ പറയുന്നു. തുടർന്നാണ് ഡൽഹി കോടതിയുടെ നടപടി.