ന്യൂ ഡൽഹി: വായുവിലൂടെ കൊവിഡ് -19 പകരുന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അടുത്ത സമ്പർക്കത്തിലൂടെയും ശ്രവങ്ങളിലൂടെയുമാണ് രോഗം പകരുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖേതർപാൽ സിംഗ്. കൊവിഡ് 19 നെ പറ്റിയുള്ള വ്യാജ പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ വന്നതിന് പിന്നാലെയാണ് ഡോ. പൂനത്തിന്‍റെ പ്രസ്താവന.
കൊവിഡ് വായുവിലൂടെ പകർന്നതായി റിപ്പോർട്ടില്ലെന്ന് ഡബ്യു.എച്ച്.ഒ - coronavirus outbreak
കൊവിഡ് 19 നെ പറ്റിയുള്ള വ്യാജ പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ വന്നതിന് പിന്നാലെയാണ് ഡോ. പൂനത്തിന്‍റെ പ്രസ്താവന
![കൊവിഡ് വായുവിലൂടെ പകർന്നതായി റിപ്പോർട്ടില്ലെന്ന് ഡബ്യു.എച്ച്.ഒ Dr Poonam Khetarpal Singh WHO COVID-19 airborne coronavirus coronavirus outbreak ഡബ്യു എച്ച്ഒ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6522565-618-6522565-1585017679495.jpg)
ഇതുവരെ കൊവിഡ് റിപ്പോർട്ട് ചെയ്ത ആളുകളിൽ നിന്നും മറ്റ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും വൈറസ് പകരുന്നത് രോഗിയായുള്ള ആളുടെ ശ്രവത്തിലൂടെയോ രോഗികളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയോ ആണ്. അതിനാലാണ് കൈകൾ വൃത്തിയായി സൂക്ഷിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
അതേ സമയം അടച്ചിട്ട ഇടുങ്ങിയ മുറികളിൽ രോഗം പകരാനുള്ള സാധ്യതകൾ ഉള്ളതായി ചൈനീസ് അധികൃതർ പറഞ്ഞതായും പൂനം വ്യക്തമാക്കി. കൊവിഡിന്‍റെ വ്യാപനവുമായി ബന്ധപ്പെട്ട് പഠനം നടക്കുകയാണെന്നും ഡോ. പൂനം ഖേതർപാൽ അറിയിച്ചു.