മുംബൈ:ലോക്ക് ഡൗണിൽ സർവീസുകൾ നിർത്തിവച്ചിരിക്കുന്ന സാഹചര്യത്തിൽ എയർ ഏഷ്യ ഇന്ത്യ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം 20 ശതമാനം വരെ വെട്ടിക്കുറക്കും. മെയ് മൂന്ന് വരെ വാണിജ്യ സർവീസുകൾ പൂർണമായും തടസപ്പെട്ടതിൽ നിന്നും കമ്പനിക്കുണ്ടായ സാമ്പത്തിക നഷ്‌ടത്തിന് പ്രതിവിധിയായാണ് ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കുന്നത്. എന്നാൽ, 50,000മോ അതിൽ കുറവോ ശമ്പളമുള്ളവർക്ക് ഇത് ബാധകമല്ല.
എയർ ഏഷ്യ ഇന്ത്യ ജീവനക്കാരുടെ ശമ്പളം ഇന്ത്യ വെട്ടിച്ചുരുക്കും - corona lock down
കൊവിഡ് പ്രതിസന്ധിയിൽ സർവീസുകൾ നിർത്തിവച്ചതോടെ കമ്പനിക്ക് വന്ന നഷ്‌ടം നികത്താനായാണ് ജീവനക്കാരുടെ ഈ മാസത്തെ വേതനം 20 ശതമാനം വരെ വെട്ടിച്ചുരുക്കുന്നത്.
എയർ ഏഷ്യജീവനക്കാരുടെ ശമ്പളം
നേരത്തെ ഇന്ത്യയിലെ പ്രമുഖ വിമാന സർവീസുകളായ ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, വിസ്താര എന്നിവയും സമാനമായ തീരുമാനമെടുത്തിരുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ ഏഷ്യ ഇന്ത്യയിലെ മുതിർന്ന മാനേജ്‌മെന്‍റ് ഉദ്യോഗസ്ഥരിൽ നിന്നും 20 ശതമാനം വരെ വേതനം വെട്ടിക്കുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവുകളുടെയും മറ്റ് വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ഉദ്യോഗസ്ഥരുടെയും ശമ്പളത്തിൽ നിന്നും 17 ശതമാനം, 13 ശതമാനം, ഏഴ് ശതമാനം എന്നീ ക്രമത്തിലായിരിക്കും വെട്ടിച്ചുരുക്കുക.