കേരളം

kerala

ETV Bharat / bharat

പാകിസ്ഥാൻ ആക്രമണം ബിജെപിയെ തെരഞ്ഞെടുപ്പിൽ സഹായിക്കുമെന്ന് യെദ്യൂരപ്പ - ഇന്ത്യ

പാകിസ്ഥാനിൽ ഭീകര ക്യാമ്പുകള്‍ തകര്‍ത്തതോടെ രാജ്യത്തെ യുവാക്കൾക്കിടയിൽ ബിജെപിയ്ക്ക് അനുകൂലമായ തരംഗമാണ് ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ഇതിന്‍റെ  ഫലം അറിയാമെന്നും യെദ്യൂരപ്പ.

കർണാടക ബിജെപി അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ

By

Published : Feb 28, 2019, 10:51 AM IST

Updated : Feb 28, 2019, 11:06 AM IST

പാകിസ്താനിലെ ഭീകരവാദ ക്യാമ്പുകള്‍ക്ക് നേരെ സൈന്യത്തിന്‍റെ ആക്രമണം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കാനും കര്‍ണാടകത്തില്‍ ബിജെപിക്ക് കൂടുതല്‍ സീറ്റ് നേടാനും സഹായിക്കുമെന്ന് കർണാടക ബിജെപി അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ.

ഓരോ ദിനം കഴിയുംന്തോറും തെരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാകിസ്ഥാനിൽ ഭീകര ക്യാമ്പുകള്‍ തകര്‍ത്തതോടെ രാജ്യത്തെ യുവാക്കൾക്കിടയിൽ ബിജെപിയ്ക്ക് അനുകൂലമായ തരംഗമാണ് ഉണ്ടായിട്ടുണ്ടെന്നും. തെരഞ്ഞെടുപ്പില്‍ ഇതിന്‍റെ ഫലം അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കര്‍ണാടകത്തില്‍ ആകെയുള്ള 28 സീറ്റില്‍ 22 ലധികം സീറ്റുകള്‍ ബിജെപിക്ക് നേടാന്‍ ഇത് സഹായിക്കുമെന്നും യദ്യൂരപ്പ പറഞ്ഞു.

Last Updated : Feb 28, 2019, 11:06 AM IST

ABOUT THE AUTHOR

...view details