ഹൈദരാബാദ്: ഇന്ന് മുതൽ ആഭ്യന്തര യാത്രാ ബുക്കിങ് ആരംഭിക്കുമെന്ന് എയർ ഇന്ത്യയും വിസ്‌താരയും അറിയിച്ചു. വ്യോമയാന മന്ത്രാലയത്തിന്‍റെ ഉത്തരവിനെ തുടർന്ന് ഈ മാസം 25 മുതൽ വിസ്‌താര ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.
ആഭ്യന്തര യാത്രാ ബുക്കിങ് ആരംഭിച്ച് എയർ ഇന്ത്യയും വിസ്‌താരയും - വിസ്‌താര
ഈ മാസം 25 മുതൽ വിസ്‌താര ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചു.
ആഭ്യന്തര യാത്രാ ബുക്കിങ് ആരംഭിച്ച് എയർ ഇന്ത്യയും വിസ്‌താരയും
സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന ഘടകമാണ് വ്യോമയാനം. വിമാന യാത്ര പുനരാരംഭിക്കുന്നത് മൂലം ഒരു പരിധി വരെ രാജ്യത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സാധിക്കും. കേന്ദ്രസർക്കാരിന്‍റെ പദ്ധതികളെ ഞങ്ങൾ പിന്തുണയ്‌ക്കുകയും ഉയർന്ന സുരക്ഷ, ശുചിത്വം എന്നിവ ഉറപ്പുവരുത്തുകയും ചെയ്യും. സർവീസ് പുന:നരാരംഭിക്കാൻ അനുമതി നൽകിയതിനും വ്യോമയാന മേഖലയിലെ എല്ലാ പ്രവർത്തനങ്ങൾക്കും പുതിയ മാർഗ നിർദേശങ്ങൾ നൽകിയതിനും സർക്കാരിനോട് നന്ദി അറിയിക്കുന്നതായി വിസ്‌താര സിഇഒ ലെസ്ലി തംഗ് അറിയിച്ചു.