ന്യൂഡൽഹി: എയർ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും കൊവിഡ് പശ്ചാത്തലത്തിൽ ജീവനക്കാർ നിർബന്ധിത അവധിയിൽ (എൽഡബ്ല്യുപി) പ്രവേശിക്കേണ്ടിവരുമെന്നും എയർ ഇന്ത്യ അധികൃതർ. നിലവിലെ സാഹചര്യത്തിൽ ജീവനക്കാർക്ക് ശമ്പളം നൽകുന്നത് വെല്ലുവിളിയാണെന്നും അധികൃതർ വ്യക്തമാക്കി.
എയർ ഇന്ത്യ പ്രതിസന്ധി; ജീവനക്കാർ നിർബന്ധിത അവധിയിൽ പ്രവേശിക്കേണ്ടിവരുമെന്ന് അധികൃതർ - പ്രതിസന്ധി
നിലവിലെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ജീവനക്കാർക്ക് ശമ്പളം നൽകുന്നത് വെല്ലുവിളിയാണെന്നും അതിനാൽ ജീവനക്കാർ നിർബന്ധിത അവധിയിൽ (എൽഡബ്ല്യുപി) പ്രവേശിക്കേണ്ടിവരുമെന്നും എയർ ഇന്ത്യ. കാര്യക്ഷമത, ആരോഗ്യം, കഴിവ്, നിലവാരം എന്നിവ കണക്കിലെടുത്ത് അഞ്ച് വർഷം വരെ നിർബന്ധിത എൽഡബ്ല്യുപിയിലേക്ക് ജീവനക്കാരെ തെരഞ്ഞെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

നിലവിലെ സാമ്പത്തിക സ്ഥിതി വളരെ വെല്ലുവിളി നിറഞ്ഞതാണെന്നും എൽഡബ്ല്യുപി തീരുമാനം മാനേജ്‌മെന്റിനും ജീവനക്കാർക്കും ഗുണം ചെയ്യുമെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ പറയുന്നു. ജീവനക്കാരെ സ്വമേധയാ എൽഡബ്ല്യുപിയിൽ പ്രവേശിക്കാൻ നിർബന്ധിതരാക്കുമെന്നും കാര്യക്ഷമത, ആരോഗ്യം, കഴിവ്, നിലവാരം എന്നിവ കണക്കിലെടുത്ത് അഞ്ച് വർഷം വരെ നിർബന്ധിത എൽഡബ്ല്യുപിയിലേക്ക് ജീവനക്കാരെ തെരഞ്ഞെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. നൂറുകണക്കിന് ജീവനക്കാർ മുമ്പ് എൽഡബ്ല്യുപി പദ്ധതി പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നും പ്രസ്താവയിൽ പറയുന്നു.
എന്നാൽ എൽഡബ്ല്യുപി പദ്ധതി തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നതായും ഉന്നത മാനേജ്‌മെന്റിനെ സംരക്ഷിക്കുന്നതായും ടിഎംസി എംപി ഡെറിക് ഓബ്രിയാൻ പറഞ്ഞു. അതേസമയം എയർ ഇന്ത്യയിൽ ചെലവ് ചുരുക്കൽ ആവശ്യമാണെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. 70,000 കോടി രൂപയുടെ കടമാണ് വിമാനക്കമ്പനിക്കുള്ളത്. അതിനാൽ തന്നെ കമ്പനിയെ ഈ വർഷം ജനുവരിയിൽ സ്വകാര്യ സ്ഥാപനത്തിന് വിൽക്കാനുള്ള നടപടികൾ സർക്കാർ ആരംഭിക്കുകയും ചെയ്തിരുന്നു. 2018-19ൽ ദേശീയ വിമാനക്കമ്പനിയുടെ മൊത്തം നഷ്ടം ഏകദേശം 8,500 കോടി രൂപയായിരുന്നു.