എയർ ഇന്ത്യ വിമാനം പാകിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണി. സന്ദേശത്തെ തുടർന്ന് ജാഗ്രതാ നിർദേശം നല്‍കി. മുംബൈയിലെ എയർ ഇന്ത്യ കൺട്രോൾ സെന്‍ററിലാണു ഫോൺസന്ദേശം ലഭിച്ചത്. ഇന്ന് വിമാനം റാഞ്ചുമെന്ന ഫോണ്‍ സന്ദേശമാണ് വന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.ഇതേതുടര്‍ന്ന് എല്ലാ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും വിമാന ജീവനക്കാര്‍ക്കും സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ ജാഗ്രതാ നിര്‍ദേശം നല്‍കി.
എയര്‍ ഇന്ത്യ വിമാനം പാകിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി
എയർ ഇന്ത്യ വിമാനം പാകിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലേക്കു പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
എയര്‍ ഇന്ത്യ വിമാനം പാകിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി
പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇത്തരത്തില്‍ ഭീഷണി സന്ദേശം ലഭിച്ചത് അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്. മുംബൈ വിമാനത്താവളത്തിലേക്കു പ്രവേശിക്കുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പരിശോധനാ സംവിധാനവും കര്‍ശനമാക്കിയെന്നാണു റിപ്പോര്‍ട്ട്. വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ഏരിയയിലേക്ക് എത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കാനും നിര്‍ദേശമുണ്ട്.