കേരളം

kerala

ETV Bharat / bharat

2500 കോടിയുടെ വായ്‌പ സ്വീകരിക്കേണ്ടി വരുമെന്ന് എയർ ഇന്ത്യ

ബാങ്കുകളിൽ നിന്നും വായ്‌പയെടുക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും ആവശ്യമെങ്കിൽ 2500 കോടിയുടെ വായ്‌പ സ്വീകരിക്കുമെന്നും എയർ ഇന്ത്യ ഉദ്യോഗസ്ഥർ പറഞ്ഞു

2500 കോടിയുടെ വായ്‌പ സ്വീകരിക്കേണ്ടി വരുമെന്ന് എയർ ഇന്ത്യ

By

Published : Oct 10, 2019, 1:52 AM IST

ന്യൂഡൽഹി: വായ്‌പാ വർധനവിനായുള്ള നിക്ഷേപ ആവശ്യങ്ങൾക്കായി ഇന്ത്യൻ ഗവൺമെന്‍റിന്‍റെ ഉറപ്പിന്മേൽ 2500 കോടിയുടെ വായ്‌പ സ്വീകരിക്കുമെന്ന് എയർ ഇന്ത്യ. വിപണനം അവസാനിക്കുന്നതിന് മുമ്പ് വാണിജ്യപരമായ പുരോഗതി കൈവരിക്കാനാണ് എയർ ഇന്ത്യയുടെ ശ്രമം. ബാങ്കുകളിൽ നിന്നും വായ്‌പയെടുക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും ആവശ്യമെങ്കിൽ 2500 കോടിയുടെ വായ്‌പ സ്വീകരിക്കുമെന്നും എയർ ഇന്ത്യ ഉദ്യോഗസ്ഥർ പറഞ്ഞു. എഫ്‌വൈ 20 ലെ ഓഹരി വിൽപനയുടെ ഭാഗമായാണ് സർക്കാർ എയർലൈൻ തടസപ്പെടുത്തിയത്. കേന്ദ്രമന്ത്രി അമിത് ഷായുടെ ഔദ്യോഗിക യോഗത്തിലാണ് വരും ആഴ്‌ചകളിലെ വിപണന സാധ്യതകളെകുറിച്ച് തീരുമാനിച്ചത്. ഓഹരി വിൽപന നടക്കുന്നതിനാൽ എയർലൈൻ നിയമനങ്ങൾ നിർത്തലാക്കുകയും പ്രമോഷൻ നീട്ടിവയ്‌ക്കുകയും ചെയ്‌തു. സ്വകാര്യ കമ്പനികളുമായി എയർ ഇന്ത്യ അസെറ്റ്‌സ് ഹോൾഡിഗ്‌സ് ലിമിറ്റഡ് 29,464 കോടിക്ക് മുകളിൽ കടം കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ചായിരുന്നു പ്രധാമായും യോഗത്തിലെ ചർച്ചാവിഷയം. സ്വകാര്യ കമ്പനികളുടെ താൽപര്യ കുറവ് എയർ ഇന്ത്യ വിൽക്കുന്നതിനുള്ള ശ്രമം കഴിഞ്ഞ വർഷം തന്നെ പരാജയപ്പെട്ടിരുന്നു. യുപിഎ രണ്ടാം സർക്കാരിന്‍റെ 30,000 കോടിയുടെ ബെയ്‌ൽ ഔട്ട് പാക്കേജിന്‍റെ അടിസ്ഥാനത്തിലാണ് എയർ ഇന്ത്യ നിലവിൽ അതിജീവിക്കുന്നത്.

ABOUT THE AUTHOR

...view details