ന്യൂഡൽഹി:മെഡിക്കൽ ഉപകരണങ്ങൾ ശേഖരിക്കുന്നതിനായി എയർ ഇന്ത്യയുടെ ബി -787 വിമാനം ഗ്വാങ്‌ഷൗവിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ 10 ദിവസത്തിനിടയിൽ ഷാങ്ഹായ്, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്ന് 170 ടൺ അനുബന്ധ മെഡിക്കൽ ചരക്കുകൾ രാജ്യത്ത് എത്തിച്ചതായി എയർ ഇന്ത്യ അറിയിച്ചു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് അവശ്യമായ മെഡിക്കൽ വസ്തുക്കൾ എത്തിക്കുന്നതിനായി ലൈഫ്‌ലൈൻ ഉഡാൻ വിമാനങ്ങളും സർവീസ് നടത്തുന്നുണ്ടെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.