കേരളം

kerala

ETV Bharat / bharat

പരിശീലന ക്യാബിൻ ക്രൂവിന്‍റെ സേവനങ്ങൾ അവസാനിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ - പരിശീലന ക്യാബിൻ ക്രൂ

പരിശീലനത്തിലുള്ളവരുടെ തൊഴിൽ വാഗ്‌ദാനം പിൻവലിച്ചു. പുതിയ ക്രൂവിന്‍റെയും ട്രെയിനി പൈലറ്റുമാരുടെയും കരാർ അഞ്ച് വർഷത്തിൽ നിന്ന് ഒരു വർഷമായി കുറക്കും

Air India  Trainee cabin crew  aviation scenario  Air India news  എയർ ഇന്ത്യ  പരിശീലന ക്യാബിൻ ക്രൂ  വ്യോമയാന സാഹചര്യം
പരിശീലന ക്യാബിൻ ക്രൂവിന്‍റെ സേവനങ്ങൾ അവസാനിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ

By

Published : Jul 11, 2020, 9:00 AM IST

ന്യൂഡൽഹി: മോശമായ വ്യോമയാന സാഹചര്യം ചൂണ്ടിക്കാട്ടി പരിശീലന ക്യാബിൻ ക്രൂ സേവനം എയർ ഇന്ത്യ അവസാനിപ്പിക്കുന്നു. പരിശീലനത്തിലുള്ളവരുടെ തൊഴിൽ വാഗ്‌ദാനം പിൻവലിച്ചുകൊണ്ടാണ് എയർ ഇന്ത്യയുടെ പുതിയ നീക്കം. പുതിയ ക്രൂവിന്‍റെയും ട്രെയിനി പൈലറ്റുമാരുടെയും കരാർ അഞ്ച് വർഷത്തിൽ നിന്ന് ഒരു വർഷമായി കുറക്കും. 190 ട്രെയിനി പൈലറ്റുമാർ ഉൾപ്പെടെ 55 വയസിന് മുകളിൽ പ്രായമുള്ള ജീവനക്കാരെയും 1,200 ജീവനക്കാരെയും പിരിച്ചുവിടാൻ എയർ ഇന്ത്യ തീരുമാനിച്ചു. 2019 ഓഗസ്റ്റിൽ ക്യാബിൻ ക്രൂവിൽ തെരഞ്ഞെടുക്കപ്പെട്ട ഒരാളോട് നിലവിലെ വ്യോമയാന സാഹചര്യം കണക്കിലെടുക്കുമ്പോൾ, കൂടുതൽ പരിശീലനം നൽകാൻ കഴിയില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. ചില കാരണങ്ങളാൽ കമ്പനിയുടെ നിയന്ത്രണത്തിന് മുകളിലാണ് നിലവിലെ സാഹചര്യമെന്നും ബാങ്ക് ഗ്യാരണ്ടി തിരികെ നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.

ABOUT THE AUTHOR

...view details