കേരളം

kerala

ETV Bharat / bharat

സാമ്പത്തിക പ്രതിസന്ധി; എയർ ഇന്ത്യ ജീവനക്കാർ സമരത്തിലേക്ക് - ജീവക്കാർ സമരത്തിലേക്ക്

പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കില്‍ 2020 ജനുവരി 8 മുതല്‍ സമരം ആരംഭിക്കാനാണ് തീരുമാനം. എൻ‌സി‌എൽ‌ടി അല്ലെങ്കിൽ പണിമുടക്ക് വഴി സ്വകാര്യവത്ക്കരണം നിർത്തുന്നാണ് ജീവനക്കാരുടെ തീരുമാനം.

Air India employees to stall privatisation via NCLT or strike  air India  business news  to go on strike!  National Company Law Tribunal  എയർ ഇന്ത്യ  ജീവക്കാർ സമരത്തിലേക്ക്  എൻ‌സി‌എൽ‌ടി
സാമ്പത്തിക പ്രതിസന്ധി; എയർ ഇന്ത്യ ജീവനക്കാർ സമരത്തിലേക്ക്

By

Published : Dec 26, 2019, 8:42 PM IST

മുംബൈ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് എയർ ഇന്ത്യ ജീവക്കാർ പണിമുടക്കിലേക്ക്. എൻസിഎല്‍ടി വഴി കുടിശ്ശിക ഈടാക്കാനോ അല്ലെങ്കില്‍ ദേശീയ സ്വകാര്യവത്ക്കരണത്തില്‍ നിന്ന് സർക്കാരിനെ സമ്മർദത്തിലാക്കുന്ന വിധത്തില്‍ പണിമുടക്ക് പ്രഖ്യാപിക്കാനോ ആണ് ജീവക്കാരുടെ തീരുമാനം.

യൂണിയനുകളും മറ്റ് ജീവനക്കാരും ഒരുമിച്ച് നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനത്തിലെത്തിയത്. കൂടുതല്‍ ചർച്ചകൾക്ക് ശേഷമേ അന്തിമ തീരുമാനം എടുക്കൂ. പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കില്‍ 2020 ജനുവരി 8 മുതല്‍ സമരം ആരംഭിക്കാനാണ് തീരുമാനം. എത്രയും വേഗം കുടിശിക തീർക്കാൻ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ തീരുമാനം എടുക്കണം അല്ലെങ്കില്‍ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ജീവനക്കാർ അറിയിച്ചു.

എയർ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള തീരുമാനം ഉടൻ അവസാനിപ്പിക്കണമെന്നും നടപടിയിലെ ആശയക്കുഴപ്പങ്ങളില്‍ കേന്ദ്രം വ്യക്തത വരുത്തണമെന്നും യൂണിയന്‍റെ മുതിർന്ന ഭാരവാഹി മുംബൈയില്‍ പറഞ്ഞു. യാത്രകാർക്ക് ഏറ്റവും മിതമായ നിരക്കില്‍ യാത്രാ മാർഗങ്ങൾ നല്‍കുന്ന കമ്പനിയെ കൈവിടാൻ രാജ്യത്തിന് കഴിയില്ല. മാന്ദ്യത്തിന്‍റെ സമയത്ത് സാമ്പത്തിക വളർച്ചയിലെ എയർ ഇന്ത്യയുടെ പങ്ക വളരെ വലുതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറിയിപ്പ് കാലയളവ് ഇല്ലാതെ ജോലിയില്‍ നിന്ന് പുറത്ത് പോകാൻ അനുവദിക്കണമെന്ന് എയർ ലൈനിന്‍റെ പൈലറ്റ് യൂണിയൻ കേന്ദ്രത്തോട് കഴിഞ്ഞ തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു. ഞങ്ങൾ ദുരിതത്തിലാണെന്നും പൈലറ്റ്സ് യൂണിയനായ ഇന്ത്യൻ കൊമേഴ്സ്യല്‍ പൈലറ്റസ് അസോസിയേഷൻ കേന്ദ്ര വ്യോമയാന മന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു. എയർലൈൻ അടച്ചുപൂട്ടാനാണ് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നതെങ്കില്‍ അത് എത്രയും പെട്ടെന്ന് ചെയ്യാനും ജീവനക്കാരെ രാജി വച്ച് മറ്റൊരു ജോലി തേടാൻ അനുവദിക്കണമെന്നും അസോസിയേഷൻ പറയുന്നു.
തിങ്കളാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിക്ക് അസോസിയേഷൻ കത്ത് നല്‍കിയിരുന്നു. കൃത്യമായി ശമ്പളം നല്‍കാതെയും ശമ്പള കുടിശിക തീർക്കാതെയും നോട്ടീസ് കലായളവ് തുടരണമെന്ന് പറയുന്നത് അനീതിയാണെന്നും കത്തില്‍ പറഞ്ഞിരുന്നു. ഭാവിക്ക് തന്നെ ഭീഷണിയായ ഈ അവസ്ഥയില്‍ മറ്റൊരു ബദല്‍ മാർഗവും സ്വീകരിക്കാതെ ബോണ്ടഡ് തൊഴിലാളികളെ പോലെ പെരുമാറുന്നത് അവസാനിപ്പിക്കണമെന്നും. ജോലിയില്‍ നിന്ന് പുറത്ത് പോകാൻ അനുവദിക്കണമെന്നും കത്തില്‍ പൈലറ്റുമാർ ആവശ്യപ്പെടുന്നു. നിലവിൽ യൂണിയനിൽ 800 പൈലറ്റുമാരുണ്ട്. ഇതില്‍ 65 പൈലറ്റുമാർ രാജി നൽകിയിട്ടുണ്ട്. ആറുമാസത്തെ അറിയിപ്പ് കാലയളവ് പൂർത്തിയാക്കി ഇവർ ഉടൻ പുറത്ത് പോകുമെന്നും കത്തില്‍ പറയുന്നു. 2020 മാർച്ച് 31നകം എയർ ഇന്ത്യ സ്വകാര്യവത്ക്കരിക്കപ്പെട്ടില്ലെങ്കിൽ വിമാനക്കമ്പനി അടച്ചുപൂട്ടുമെന്ന സിവിൽ ഏവിയേഷൻ മന്ത്രിയുടെ പ്രസ്താവനയെ തുടർന്നാണ് പൈലറ്റുമാരുടെ യൂണിയൻ കത്തിൽ അയച്ചത്.
2020ലെ ആദ്യ മാസത്തിൽ ദേശീയ പാസഞ്ചർ കാരിയറിലെ ഓഹരി തിരിച്ചുനൽകുന്നതിനായി കേന്ദ്രം താൽ‌പ്പര്യപ്രകടനം (ഇ‌ഒ‌ഐ) പുറപ്പെടുവിക്കാൻ സാധ്യതയുണ്ട്. വിഭജന നടപടികൾ നോക്കുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ പാനലിന് നേതൃത്വം നൽകുന്നു. ധനമന്ത്രി നിർമ്മല സീതാരാമൻ, റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ, സിവിൽ ഏവിയേഷൻ മന്ത്രി എന്നിവരാണ് മറ്റ് അംഗങ്ങൾ.
എയർ ഇന്ത്യയുടെ മൊത്തം കടം ഏകദേശം 58,000 കോടി രൂപയാണ്. 2019 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ എയർലൈൻസിന് 7,600 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു.

ABOUT THE AUTHOR

...view details