കേരളം

kerala

ETV Bharat / bharat

ഇന്ത്യ - അമേരിക്ക ഐടി നഗരങ്ങളെ ബന്ധിപ്പിച്ച് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ് - ഇത് എയർ ഇന്ത്യയുടെ ഏറ്റവും ദീർഘമേറിയ സർവീസുകൂടിയാണ്.

ബെംഗ്ലുരൂ - സാന്‍ഫ്രാന്‍സിസ്കോ സര്‍വീസ് ജനുവരി 11ന് ആരംഭിക്കും

First Direct Flight between Bengaluru and San Francisco  Air India to launch flight between between Bengaluru and San Francisco  Air India  Bengaluru  San Francisco  എയർ ഇന്ത്യ ബെംഗളൂരു-സാൻ ഫ്രാൻസിസ്‌കോ സർവീസുകൾ പ്രഖ്യാപിച്ചു  ബെംഗളൂരു-സാൻ ഫ്രാൻസിസ്‌കോ  ഇത് എയർ ഇന്ത്യയുടെ ഏറ്റവും ദീർഘമേറിയ സർവീസുകൂടിയാണ്.  ബെംഗളൂരു
എയർ ഇന്ത്യ ബെംഗളൂരു-സാൻ ഫ്രാൻസിസ്‌കോ സർവീസുകൾ പ്രഖ്യാപിച്ചു

By

Published : Nov 26, 2020, 5:56 PM IST

ബെംഗളൂരു: ഇന്ത്യ - അമേരിക്ക ഐടി നഗരങ്ങളെ ബന്ധിപ്പിച്ച് എയര്‍ഇന്ത്യയുടെ വിമാന സര്‍വീസ്. അടുത്ത വര്‍ഷം ജനുവരി 11ന് ആരംഭിക്കുന്ന ബെംഗ്ലുരൂ - സാന്‍ഫ്രാന്‍സിസ്കോ സര്‍വീസ് ഇന്ത്യ - അമേരിക്ക ബന്ധത്തില്‍ പുതുചരിത്രം സൃഷ്ടിക്കും.

അമേരിക്കയിലെ വെസ്റ്റ് കോസ്റ്റ് നഗരങ്ങളിലേയ്ക്കുള്ള യാത്രയോടെ ഇന്ത്യയിലേക്കുള്ള പുതിയ കവാടമായി ബെംഗ്ലൂരു മാറുമെന്നാണ് എയര്‍ഇന്ത്യയുടെ പ്രതീക്ഷ. പുതിയ സര്‍വീസില്‍ 238 സീറ്റുകളായിരിക്കും ഉണ്ടാവുക. എയർഇന്ത്യയുടെ ഏറ്റവും ദീർഘമേറിയ സര്‍വീസായി മാറുമിത്. ബോയിംഗ് 777-200 എൽ‌ആർ വിമാനമാണ് യാത്രയ്ക്കായി ഒരുങ്ങിയിരിക്കുന്നത്. ലോകത്തെ ഐ.ടി നഗരങ്ങളുടെ പട്ടികയിൽ ആദ്യ ഒന്നും രണ്ടും സ്ഥാനത്താണ് ബെംഗളൂരും സാൻ ഫ്രാൻസിസ്‌കോയും.

For All Latest Updates

ABOUT THE AUTHOR

...view details