ന്യൂഡൽഹി : ഇന്ത്യയിൽ കുടുങ്ങികിടന്നിരുന്ന ഇസ്രായേൽ സ്വദേശികളെ തിരികെ എത്തിക്കാൻ എയർ ഇന്ത്യ പ്രത്യേക വിമാന സർവീസ് നടത്തി. 300 ഓളം ഇസ്രായേല്‍ സ്വദേശികളെയാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ നാട്ടിൽ എത്തിച്ചത്. ഡൽഹിയിൽ നിന്ന് വ്യാഴാഴ്ച്ച വൈകിട്ട് നാല് മണിക്ക് പുറപ്പെട്ട വിമാനം 7.30ന് ടെൽ അവീവിൽ എത്തിയതായി എയർ ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇസ്രായേൽ സ്വദേശികളെ നാട്ടിലെത്തിച്ച് എയർ ഇന്ത്യയുടെ പ്രത്യേക സർവീസ്
വ്യാഴാഴ്ച്ച വൈകിട്ട് നാല് മണിക്ക് ഡൽഹിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ പ്രത്യേക വിമാനം 7.30ന് ടെൽ അവീവിൽ എത്തി.
എയർ ഇന്ത്യ
ചൈനയിലെ വുഹാൻ, ഇറ്റലിയിലെ റോം തുടങ്ങി വിവിധ നഗരങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ എയർ ഇന്ത്യ വിവിധ പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തിയിരുന്നു. കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.