ന്യൂഡല്‍ഹി: പാകിസ്ഥാനും ചൈനയ്ക്കും മുന്നറിയിപ്പുമായി വ്യോമസോന മേധാവി ആർ.കെ.എസ്. ഭദൗരിയ്യ. ഒരേ സമയം രണ്ട് രാഷ്ട്രങ്ങളുമായി യുദ്ധം ഉൾപ്പെടെയുള്ള സംഘട്ടനത്തിന് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനും ചൈനയുമായും യുദ്ധത്തിന് ഇന്ത്യൻ വ്യോമസേന തയ്യാറാണോയെന്ന ചോദ്യത്തിനാണ് അദ്ദേഹത്തിന്‍റെ മറുപടി. അതിർത്തിയിൽ ഉയർന്നുവരുന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പോരാടാനുള്ള ശക്തമായ കഴിവ് ആവശ്യമാണ്. പ്രവർത്തനപരമായി വ്യോമസേന മികച്ചതാണെന്ന് തനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. ആശ്ചര്യപ്പെടുത്തുന്ന കഴിവുകളോടെ ഇന്ത്യൻ വ്യോമസേന അതിവേഗം മാറുകയാണെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
പോരാട്ടത്തിന് ഇന്ത്യ തയ്യാര്‍: ചൈനയ്ക്കും പാകിസ്ഥാനും മുന്നറിയിപ്പുമായി വ്യോമസേന മേധാവി - ആർ. കെ. എസ്. ഭദൗരിയ്യ
ലഡാക്കിൽ ചൈനയിൽ നിന്നുള്ള ഏത് വെല്ലുവിളിയെയും നേരിടാൻ തയ്യാറാണോയെന്ന ചോദ്യത്തിന് സേന സജ്ജമാണെന്നായിരുന്നു വ്യോമസേനാ മേധാവിയുടെ മറുപടി.
ലഡാക്കിൽ ചൈനയിൽ നിന്നുള്ള ഏത് വെല്ലുവിളിയെയും നേരിടാൻ തയ്യാറാണോയെന്ന ചോദ്യത്തിന് സേന സജ്ജമാണെന്നായിരുന്നു വ്യോമസേനാ മേധാവിയുടെ മറുപടി. കിഴക്കൻ ലഡാക്കിലെ ചില പ്രദേശങ്ങളിൽ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റത്തെച്ചൊല്ലി ഏപ്രിൽ മുതൽ ചൈനയും ഇന്ത്യയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ഏറ്റുമുട്ടലിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായി. കേണൽ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർ അന്ന് വീരമൃത്യു വരിച്ചിരുന്നു. അതോടൊപ്പം പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായി. അന്ന് 44 സിആർപിഎഫ് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. തീവ്രവാദ സംഘടനയുടെ പരിശീലന ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യൻ വ്യോമസേന വ്യോമാക്രമണം നടത്തിയതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള പോര് മുറുകിയിരുന്നു.