കരുത്ത് കൂട്ടാന്‍ ഡോർനിയർ വിമാനങ്ങളുമായി വ്യോമസേന - കരുത്ത് കൂട്ടാന്‍ ഡോർനിയർ വിമാനങ്ങളുമായി വ്യോമസേന
എയർഫോഴ്‌സ് സ്റ്റേഷൻ പാലാമിൽ നടന്ന ചടങ്ങിൽ എയർ ചീഫ് ആർകെഎസ് ഭദൗരിയാണ് പുതിയ വിമാനത്തെ ഫ്ലൈറ്റ് ഇൻഫർമേഷൻ സിസ്റ്റം (എഫ്ഐഎസ്) ഉള്‍പ്പെടുത്തിയത്.
![കരുത്ത് കൂട്ടാന്‍ ഡോർനിയർ വിമാനങ്ങളുമായി വ്യോമസേന Air Chief RKS Bhadauria Flight Information system (FIS) Dornier 41 Squadron Air Force Station Palam. എയർഫോഴ്‌സ് സ്റ്റേഷൻ കരുത്ത് കൂട്ടാന്‍ ഡോർനിയർ വിമാനങ്ങളുമായി വ്യോമസേന ഫ്ലൈറ്റ് ഇൻഫർമേഷൻ സിസ്റ്റം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5555637-840-5555637-1577836310189.jpg)
ന്യൂഡല്‍ഹി: വ്യോമയാന രംഗത്ത് കരുത്തു വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍ വ്യോമസേന. ഇതിന്‍റെ ഭാഗമായി ഡോർനിയർ വിമാനത്തെ നമ്പർ 41 സ്ക്വാഡ്രണിലേക്ക് ഉള്‍പ്പെടുത്തി. എയർഫോഴ്‌സ് സ്റ്റേഷൻ പാലാമിൽ നടന്ന ചടങ്ങിൽ എയർ ചീഫ് ആർകെഎസ് ഭദൗരിയാണ് വിമാനത്തെ ഫ്ലൈറ്റ് ഇൻഫർമേഷൻ സിസ്റ്റം (എഫ്ഐഎസ്)ല്‍ ഉള്‍പ്പെടുത്തിയത്. പുതിയതായി സേനയുടെ ഭാഗമായ മുന്ന് വിമാനങ്ങളുടെയും ചിത്രങ്ങള്‍ വ്യോമസേന പങ്കുവച്ചിട്ടുണ്ട്.
"#എച്ച്.എ.എല്ലാണ് ഡോർണിയേഴ്സ് നിര്‍മിച്ചിരിക്കുന്നത്. അത്യാധുനിക ഫ്ലൈറ്റ് ഇൻസ്പെക്ഷൻ സിസ്റ്റം (എഫ്ഐഎസ്), ഗ്രണ്ട് മെയിന്‍റനന്‍സ് സപ്പോർട്ട് സിസ്റ്റം (ജിഎംഎസ്എസ്) കാലിബ്രേഷൻ സംവിധാനങ്ങൾ എന്നിവയാണ് ഇതിന്‍റെ പ്രത്യേകത. ഡോർനിയർ 228 ഇനത്തില്‍പെട്ട ആദ്യവിമാനമാണ് നിലവില്‍ കൈ മാറിയത്. അടുത്ത വിമാനം ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷ.