സാങ്കേതിക തകരാർ; എയർ ഏഷ്യ വിമാനം അടിയന്തരമായി ഇറക്കി - Hyderabad
ജയ്‌പൂരില്‍ നിന്നും ഹൈദരാബാദിലേക്കായിരുന്നു സർവീസ്
ഹൈദരാബാദ്: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഏഷ്യ വിമാനം അടിയന്തരമായി ഹൈദരാബാദിൽ ഇറക്കി. ജയ്‌പൂരില്‍ നിന്നും ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ എയർപോർട്ടിലേക്ക് സർവീസ് നടത്തിയിരുന്ന എയർ ഏഷ്യ ഇന്ത്യ വിമാനം വിടി-ഐഎക്സ്സിക്കാണ് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. ലാൻഡിംഗ് സമയത്തായിരുന്നു പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. സ്ഥിതിഗതികൾ ശാന്തമായി പരിഹരിച്ചതായും വിമാനത്തിന്റെ വിശദമായ പരിശോധന നടക്കുന്നതായും എയർഏഷ്യ വക്താവ് അറിയിച്ചു. 70 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.