കേരളം

kerala

ETV Bharat / bharat

പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ജയ്‌പൂരില്‍ എയർ അറേബ്യ വിമാനം തിരിച്ചിറക്കി - after bird strike

ജയ്‌പൂരില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍അറേബ്യ വിമാനമാണ് തിരിച്ചിറക്കിയത്.

ജയ്‌പൂര്‍

By

Published : Sep 29, 2019, 9:30 PM IST

ജയ്‌പൂര്‍: ജയ്‌പൂര്‍ വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ജയ്‌പൂരില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍അറേബ്യ വിമാനമാണ് തിരിച്ചിറക്കിയത്. സംഭവത്തെ തുടർന്ന് എയര്‍പോര്‍ട്ട് അധികൃതരെത്തി സാങ്കേതിക പരിശോധന നടത്തി. ജയ്‌പൂര്‍ വിമാനത്താവളത്തില്‍ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ പക്ഷി ഇടിച്ച് എഞ്ചിൻ തകരാറിലായ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. ഇതേതുടര്‍ന്ന് പലതവണ വിമാനങ്ങൾ അടിയന്തരമായി തിരിച്ചിറക്കേണ്ടി വന്നിട്ടുണ്ട്.

ABOUT THE AUTHOR

...view details