ന്യൂഡൽഹി: അയോധ്യ തർക്കത്തിൽ സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്ന ഓൾ ഇന്ത്യ മുസ്ലീം പേഴ്‌സണൽ ലോ ബോർഡിന്‍റെ(എഐഎംപിഎൽബി) തീരുമാനത്തെ വിമർശിച്ച് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ രാകേഷ് സിൻഹ. എഐഎംപിഎൽബിയുടെ തീരുമാനം സാമുദായിക നാടകമാണെന്നാണ് സിൻഹയുടെ വിമർശനം.
അയോധ്യ വിധി പുന:പരിശോധിക്കണമെന്ന എഐഎംപിഎൽബി തീരുമാനം സാമുദായിക നാടകം: രാകേഷ് സിൻഹ - എഐഎംപിഎൽബി തീരുമാനം
രാജ്യത്തിന്‍റെ സാമുദായിക ഐക്യത്തിന് മാറ്റം വരുത്താനാണ് എഐഎംപിഎൽബിയുടെ ശ്രമമെന്നും സിൻഹ പറഞ്ഞു.
അയോധ്യ വിധി ;പുനപരിശോധിക്കണമെന്ന എഐഎംപിഎൽബി തീരുമാനം സാമുദായിക നാടകം
500 വർഷം പഴക്കമുള്ള തർക്കം പ്രതികൂല പ്രതികരണങ്ങളില്ലാതെ സമാധാനപരമായി അവസാനിപ്പിച്ചതിനാൽ സുപ്രീംകോടതി വിധി ചരിത്രപരമാണെന്ന് സിൻഹ കൂട്ടിച്ചേർത്തു. രാജ്യത്തിന്‍റെ സാമുദായിക ഐക്യത്തിന് മാറ്റം വരുത്താനാണ് എഐഎംപിഎൽബിയുടെ ശ്രമമെന്നും സിൻഹ പറഞ്ഞു. എ.ഐ.എം.പി.എൽ.ബിയെ ഇല്ലാതാകേണ്ട സമയമാണിതെന്നും അവരുടെ നിലനിൽപ്പ് ഇനി ന്യായീകരിക്കാനാവില്ലെന്നും സിൻഹ കൂട്ടിച്ചേർത്തു.