അയോധ്യാ കേസ്; റിവ്യൂ ഹര്‍ജി നല്‍കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് - റിവ്യൂ ഹര്‍ജി നല്‍കുമെന്ന് മുസ്ലീം വ്യക്തി നിയമ ബോഡ്
സംഘടനയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ ഉപയോഗിച്ച് ഡിസംബര്‍ ആദ്യവാരം തന്നെ ഹര്‍ജി സമര്‍പ്പിക്കുമെന്ന് ട്വീറ്റില്‍ പറയുന്നു
ഹൈദരാബാദ്: അയോധ്യാ കേസില്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് വ്യക്തമാക്കി. അയോധ്യ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ അടുത്തമാസം റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യുമെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയത്. സംഘടനയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ ഉപയോഗിച്ച് ഡിസംബര്‍ ആദ്യവാരം തന്നെ ഹര്‍ജിസമര്‍പ്പിക്കുമെന്ന് ട്വീറ്റില്‍ പറയുന്നു. എന്നാല്‍ കേസില്‍ റിവ്യൂ ഹര്‍ജി നല്‍കുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സംഘടനയുടെ നിലപാട്.