ഹൈദരാബാദ്: 2023ലെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം)ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. നിസാമാബാദ്, ബോധൻ എന്നീ നിയോജകമണ്ഡലങ്ങളിൽ നിന്നാണ് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിസാമാബാദില്‍ ബിജെപിയുടെ വിജയത്തിൽ ഭരണകക്ഷിയായ തെലങ്കാന രാഷട്ര സമിതി(ടിആർഎസ്)ക്കാണ് പൂർണ ഉത്തരവാദിത്തമെന്ന് ഉവൈസി ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ എ.ഐ.എം.ഐ.എം മത്സരിക്കും; അസാദുദ്ദീന്‍ ഉവൈസി - അസദുദ്ദീന്‍ ഉവൈസി
തെലങ്കാനയിലെ നിസാമാബാദ്, ബോധൻ എന്നീ നിയോജകമണ്ഡലങ്ങളിൽ എ.ഐ.എം.ഐ.എം മത്സരിക്കുമെന്ന് അസദുദ്ദീന്‍ ഉവൈസി.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എ.ഐ.എം.ഐ.എം മത്സരിക്കുമെന്ന് അസദുദ്ദീന്‍ ഉവൈസി
സംസ്ഥാനത്ത് ടിആർഎസിന്‍റെ നിലനിൽപിന് വേണ്ടി എ.ഐ.എം.ഐ.എംവളരെയധികം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിആർഎസിന്‍റെ വിജയത്തിൽ എ.ഐ.എം.ഐ.എം വഹിച്ച പങ്ക് വളരെ വലുതാണെന്നും ഒവൈസി പറഞ്ഞു.