ഹൈദരാബാദ്: കൊവിഡ്-19 പരിശോധനയുടെ ഭാഗമായി താന്‍ ആന്റിജൻ, ആർടി-പിസിആർ പരിശോധനകൾ നടത്തിയതായും ആന്റിജൻ പരിശോധന ഫലം നെഗറ്റീവാണെന്നും എഐഐഎം പ്രസിഡന്‍റും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി പറഞ്ഞു. ആർടി-പിസിആർ പരിശോധനയുടെ ഫലം 30 മണിക്കൂറിന് ശേഷമെ ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളോട് മടികാണിക്കാതെ പരിശോധനകളുമായി സഹകരിക്കണമെന്നും ഉവൈസി പറഞ്ഞു.
അസസുദ്ദീന്‍ ഉവൈസി കൊവിഡ് പരിശോധനക്ക് വിധേയനായി - AIMIM president AsaduddinOwaisi
ജനങ്ങള്‍ മടികാണിക്കാതെ പരിശോധനകളുമായി സഹകരിക്കണമെന്ന് അസദുദ്ദീൻ ഉവൈസി

asasudin
'കൊവിഡ്-19 പരിശോധനകളുടെ ഭാഗമായി എന്‍റെ ആന്‍റിജനും ആർടി-പിസിആർ പരിശോധനകളും നടത്തി. എന്റെ ആന്‍റിജൻ പരിശോധനാ ഫലങ്ങൾ നെഗറ്റീവായിരുന്നു' ലോക്സഭാ അംഗം പറഞ്ഞു. ഹൈദരാബാദിന്‍റെ തെക്ക് ഭാഗത്ത് ഇത്തരം പരിശോധനകള്‍ക്കുള്ള 30ഓളം കേന്ദ്രങ്ങളുണ്ട്. നിങ്ങൾ മടിച്ചുനിൽക്കരുത്' അദ്ദേഹം ട്വീറ്റ് ചെയ്തു.